പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കണ്ണൂർ സ്വദേശി
വിവാഹം നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ അമ്പലത്താട്ട് സ്വദേശി വി അമലിനെ ( 26 ) ആണ് എറണാകുളത്ത്. മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു അമൽ.

പ്രതീകാത്മക ചിത്രം
കൊച്ചി : വിവാഹം നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ അമ്പലത്താട്ട് സ്വദേശി വി അമലിനെ ( 26 ) ആണ് എറണാകുളത്ത്. മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു അമൽ. നേരത്തെ അമലിന്റെ പ്രതിശ്രുത വധുവായ കാസർഗോഡ് പൂച്ചക്കാട് സ്വദേശിനിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണാടകയിലെ താമസസ്ഥലത്ത് വച്ചായിരുന്നു കാസർകോട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി അനുശ്രീയെ ( 25 ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ഉൻസൂർ ബ്രാഞ്ചിലെ ജീവനക്കാരി ആയായിരുന്നു അനുശ്രീ. ഈവർഷം ഡിസംബർ 26നാണ് ഇവരുടെയും വിവാഹം ഉറപ്പിച്ചിരുന്നത്.
ഇന്നലെ രാത്രിയാണ് അനുശ്രീ ജീവൻ ഒടുക്കിയത്. പ്രതിശ്രുത വരനായ അമലിനെ വീഡിയോ കോൾ ചെയ്ത ശേഷമാണ് അനുശ്രീ തൂങ്ങി മരിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് അമലും ജീവനൊടുക്കിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് അമൽ ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിൽ തന്നെയാണ് അമലിനെയും കണ്ടെത്തിയത്. അമലും എസ്ബിഐ ജീവനക്കാരനാണ്. ഇവർ തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആയിരുന്നു എന്നാണ് വിവരം. തുടർന്ന് ഡിസംബറിൽ വിവാഹവും നിശ്ചയിച്ചതാണ്. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി എന്നാണ് സൂചനകൾ. പിന്നാലെ ആകും അനുശ്രീ ജീവനൊടുക്കാൻ തീരുമാനിച്ചത് എന്ന് ബന്ധുക്കൾ സംശയിക്കുന്നു.
Also Read : ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
എന്താണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതിന്റെ യഥാർത്ഥ കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണത്തിലൂടെയെ മരണ കാരണം വ്യക്തമാകൂ എന്നാണ് അറിയുന്നത്. മാനസികമായ എന്തെങ്കിലും പ്രയാസങ്ങളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ പിന്നിൽ എന്ന് പുറത്ത് വരേണ്ടതുണ്ട്. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരുന്നതായാണ് സൂചന.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മാനസികാരോഗ്യ സഹായം തേടുക. ഇത്തരം ചിന്തകൾ വന്നാൽ ദിശ ഹെൽപ് ലൈനിൽ ഉടൻ ബന്ധപ്പെടുക. ടോൾഫ്രീ നമ്പർ 1056, 0471-2552056 )
English Summary
Following the suicide of his fiancee an event that occurred just months before their scheduled wedding the prospective groom was also found dead. V. Amal (26), a native of Ambalathatt in Kannur, was found dead in Ernakulam, where he had been working. Earlier, his fiancee a young woman from Poochakkad in Kasaragod had been found hanging.