AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation Soundarya: ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Health Department Operation Soundarya: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായാണ് ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്. ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങളാണ് പൂർത്തിയായത്. ഇതനുസരിച്ചുള്ള കണക്കാണിത്. കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇങ്ങനൊരു പദ്ധതി കൊണ്ടുവന്നത്.

Operation Soundarya: ഓപ്പറേഷൻ സൗന്ദര്യ: പിടികൂടിയത് ലക്ഷകണക്കിന് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Minister K MuraleedharanImage Credit source: Facebook/ Getty Images
Neethu Vijayan
Neethu Vijayan | Published: 12 Aug 2026 | 08:45 PM

തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ (Operation Soundarya) ഭാഗമായി ഇതുവരെ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയത് 10 ലക്ഷത്തോളം രൂപയുടെ (9.64 ലക്ഷം) വ്യാജ ഉൽപ്പന്നങ്ങൾ. വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായാണ് ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്. ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങളാണ് പൂർത്തിയായത്. ഇതനുസരിച്ചുള്ള കണക്കാണിത്.

ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് നിന്ന് 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും, നാലാം ഘട്ടം 55,000 രൂപയുടെയും വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്. കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും, മതിയായ നിർമ്മാണ ലൈസൻസുകളില്ലാതെ വിതരണം ചെയ്തതുമായ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളാണ് പിടികൂടിയവയിൽ ഉൾപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ഓണ പരിപാടികളിൽ ഇനിയങ്ങനെ ഓസിന് പാട്ടിടേണ്ട’; ‘കോപ്പി റൈറ്റ്’ വില്ലനാകുമോ?

കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇങ്ങനൊരു പദ്ധതി കൊണ്ടുവന്നത്. ഇതിൻ്റെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലാബുകളിൽ നടത്തിയ പരിശോധനയിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ അളവിലും കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ഫേസ് ക്രീമുകളിൽ 1 പിപിഎം (പാർട്സ് പെർ മില്ല്യൺ) മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ വിപണിയിൽ നിന്ന് പിടിച്ചെടുത്ത പാകിസ്ഥാൻ നിർമ്മിത ഫൈസ, ഗോറി എന്നീ ക്രീമുകളിൽ 20,000 പിപിഎം വരെ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തുകയുണ്ടായി. പർച്ചേസ് ബില്ലുകൾ പോലുമില്ലാതെ വിപണിയിലെത്തുന്ന ഈ ക്രീമുകൾ ഗുരുതര ചർമ്മ രോഗങ്ങൾക്കും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ഇവ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ട്.

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാ​ഗമായി മറ്റ് കമ്പനികളുടെ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിർമ്മാണ ലൈസൻസ്, നിർമ്മാതാവിന്റെ പേരും പൂർണ്ണ വിലാസവും, ലേബലിംഗ് വിവരങ്ങൾ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും പരാതിപ്പെടാനും പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറായ 1800-425-3182 വഴി ബന്ധപ്പെടാവുന്നതാണ്.

English Summary:

Kerala Health Department Operation Soundarya seized 10 lakh worth fake beauty products across State. The operation Soundarya is being carried out to prevent the sale of counterfeit beauty products.

Follow Us