മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ സംഘം എംഡിഎംഎ കേസിൽ അറസ്റ്റിൽ
പ്രതികളിൽ ഒരാളായ സുബ്രഹ്മണ്യനിൽ നിന്നും 0.4 ഗ്രാം എംഡിഎംഎയും 0.5ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തിരുന്നു. പിന്നീട് ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പലരും ഇതിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നത്. തുടർന്നാണ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാർ ഉണ്ടെന്നുള്ള വിവരം.....

പ്രതീകാത്മക ചിത്രം
മലപ്പുറം: എംഡി എം എ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിൽ. നിലമ്പൂരും സമീപത്തുള്ള സ്ഥലങ്ങളിലും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഇടയിൽ എംഡിഎംഎ യും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടി എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് പോലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിത് കെ എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതികളിൽ ഒരാളായ സുബ്രഹ്മണ്യനിൽ നിന്നും 0.4 ഗ്രാം എംഡിഎംഎയും 0.5ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തിരുന്നു. പിന്നീട് ഇയാളെ തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു പലരും ഇതിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നത്. തുടർന്നാണ് അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, വിവേക് വിജയൻ, റീന എന്നിവർക്ക് ഇയാൾ സ്ഥിരമായി എംഡിഎംഎ വിൽക്കാർ ഉണ്ടെന്നുള്ള വിവരം പോലീസിന് ലഭിക്കുന്നത്.
പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും കോളേജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരി മരുന്ന് വിതരണം നടത്തി വരികയാണെന്ന പോലീസിന്റെ കണ്ടെത്തൽ. ഇയാൾ മൂന്നു വർഷത്തോളമായി ഈ കോളേജ് ജോലിചെയ്ത് വരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.