20000 രൂപയുടെ മതിപ്പുണ്ട്! 13999 രൂപ വിലയിൽ ലാവ ബോൾഡ് N4 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Blaze N4 Pro 5G launched in India: ലാവ തങ്ങളുടെ ബോൾഡ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായി ലാവ ബോൾഡ് N4 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. ഇത് ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള പ്രത്യേക വിലയാണ്. മിഡ്‌നൈറ്റ് ബ്ലൂ, ലാവെൻഡർ/ സിൽവർ ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ വാങ്ങാം.
ലാവ തങ്ങളുടെ ബോൾഡ് സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായി ലാവ ബോൾഡ് N4 പ്രോ 5ജി (Lava Bold N4 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലാവ ബോൾഡ് N2 പ്രോ 5ജിയുടെ പിൻഗാമിയായാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. ഇപ്പോൾ ഐഫോൺ വിൽപ്പനയ്ക്ക് എത്തിയതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ വിപണി. എന്നാൽ ഇന്ത്യയിലെ സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം ലാവ ബോൾഡ് എൻ4 പ്രോ 5ജിയെ പാവങ്ങളുടെ ഐഫോൺ എന്ന് വിശേഷിപ്പിക്കാം. കാരണം ഐഫോൺ എന്നത് പലരും അതിന്റെ ബ്രാൻഡ് വാല്യൂ കൂടി കണക്കിലെടുത്ത് ഒരു സ്റ്റാറ്റസ് സിംബൽ എന്ന നിലയിൽ വാങ്ങാറുണ്ട്.
ആഗോളതലത്തിലെ സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഇന്ത്യൻ വിപണിയിലും ഫോണുകൾക്ക് വില കൂടി. അതോടെ 5ജി ഫോണുകൾക്ക് മുൻപത്തെക്കാൾ പല മടങ്ങ് വില വർധിച്ചു. മുൻപ് 10000 രൂപ വിലയിൽ ലഭ്യമായിരുന്ന 5ജി ഫോണുകൾ ഇപ്പോൾ 20000 മുതൽ 25000 രൂപ വരെ റേഞ്ചിലാണ് കിട്ടുക. എന്നാലിവിടെ ലാവ ബോൾഡ് എൻ2 പ്രോ 5ജി സാധാരനക്കാർക്ക് അധികം ബുദ്ധിമുട്ടില്ലാതെ വാങ്ങാനാകുന്ന നിലയിലാണ് എത്തിയിരിക്കുന്നത്.
Also Raed: എക്സലന്റ് ബാറ്ററി ശേഷി, വെരിഗുഡ് ഡിസ്കൗണ്ട്! റെഡ്മി നോട്ട് 17 പ്രോ ഇന്ത്യയിൽ വിൽപ്പന തുടങ്ങി
ലാവ ബോൾഡ് എൻ4 പ്രോ 5ജിയുടെ 6GB + 128GB വേരിയന്റിന് 13,999 രൂപയാണ് വില. ഇതൊരു പ്രത്യേക ലോഞ്ച് ഓഫർ വിലയാണ്. മറ്റ് ബ്രാൻഡുകളുടെ പുതിയ 5ജി സ്മാർട്ട്ഫോൺ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലാവ ഫോണിന് 20000 രൂപയ്ക്ക് മുകളിൽ മൂല്യം ഉണ്ട്.
പ്രധാന ഫീച്ചറുകൾ
6.75 ഇഞ്ച് (1612 × 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 2.3GHz വേഗതയുള്ള യൂണിസോക് T8200 6nm പ്രോസസർ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്.
മാലി-G57 MC2 ജിപിയു, 6GB LPDDR4x റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഇതിലുണ്ട്.
50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും, സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് ലാവ 5ജി ഫോണിലുണ്ട്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP64 റേറ്റിങ് സഹിതമാണ് ഇത് എത്തുക.
18W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയോടെയാണ് ലാവ ബോൾഡ് എൻ4 പ്രോ 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, 4G VoLTE, വൈഫൈ 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.
വിലയും ലഭ്യതയും
ലാവ ബോൾഡ് എൻ4 പ്രോ 5ജിയുടെ 6GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. ഇത് ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള പ്രത്യേക വിലയാണ്. പരിമിതമായ കാലയളവിൽ മാത്രമായിരിക്കും ഈ വിലയിൽ ഈ 5ജി ഫോൺ ലഭ്യമാകുക. അതിനാൽ താൽപര്യമുള്ളവർ തുടക്കത്തിൽ തന്നെ വാങ്ങുന്നത് നന്നായിരിക്കും. സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 12 മുതൽ ആമസോൺ വഴി ഇത് വിൽപ്പനയ്ക്ക് എത്തും. മിഡ്‌നൈറ്റ് ബ്ലൂ, ലാവെൻഡർ/ സിൽവർ ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ വാങ്ങാം.
English Summary
Lava has launched the Lava Bold N4 Pro 5G in India as the latest smartphone in its ‘Bold’ series. The 6GB+128GB variant is priced at Rs.13,999; this is a special price offered as part of the launch. It is available in Midnight Blue and Lavender/Silver Gradient color options.