Kerala Summer Rain : കേരളത്തിൽ കനത്ത വേനൽമഴ: മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

Heavy Summer Rain in Kerala: പശ്ചിമബംഗാൾ മുതൽ തമിഴ്നാട്ടിലെ തെക്കൻ ഭാഗം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദം പാത്തിയുടെ സ്വാധീന ഫലമായാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന ശക്തമായ വേനൽ മഴയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്നുംസ 0.9 കിലോമീറ്റർ ഉയരത്തിലുള്ള ഈ പ്രതിഭാസം കാരണം വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Kerala Summer Rain : കേരളത്തിൽ കനത്ത വേനൽമഴ: മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം

Kerala Rain Alert

Published: 

28 Mar 2026 | 08:02 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തി. എന്നാൽ മഴക്കൊപ്പം ഉണ്ടായ മിന്നലിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. എടവണ്ണ പാലമറ്റം സ്വദേശി ആയ 65 കാരിയാണ് ഇടിമിന്നൽ ഏറ്റുമരിച്ചത്. ഇന്ന് ഉച്ചയോടെ വീടിന്റെ മുറ്റത്ത് നിൽക്കുമ്പോൾ ആയിരുന്നു അപകടം.

വടക്കൻ ജില്ലകളിലാണ് മഴ ഏറ്റവും ശക്തമായി തുടരുന്നത്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഉച്ചയോടെ തുടങ്ങിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും മലയോര മേഖലകളിലും കനത്ത മഴ ലഭിച്ചു. കൂത്തുപറമ്പിൽ മൂന്നു വീടുകൾക്ക് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം ഉണ്ടായി. കോഴിക്കോട് വടകര, നാദാപുരം, കുറ്റ്യാടി, മേഖലകളിൽ ഉച്ചയോടെ കനത്ത മഴ ലഭിച്ചതായി കണക്ക്. അടിവാരം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ശക്തമായ മഴ പെയ്തതോടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

ന്യൂനമർദ്ദ പാത്തി എത്തി… ഇനി വരും മണിക്കൂറുകളിൽ ജാഗ്രത

പശ്ചിമബംഗാൾ മുതൽ തമിഴ്നാട്ടിലെ തെക്കൻ ഭാഗം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദം പാത്തിയുടെ സ്വാധീന ഫലമായാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന ശക്തമായ വേനൽ മഴയെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സമുദ്രനിരപ്പിൽ നിന്നുംസ 0.9 കിലോമീറ്റർ ഉയരത്തിലുള്ള ഈ പ്രതിഭാസം കാരണം വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Follow Us
എന്താ, വെറൈറ്റിയല്ലേ? ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ വേറിട്ട പ്രചാരണ ശൈലി
ആഹാ, മന്ത്രിക്ക് ഇതും വശമുണ്ടോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷട്ടില്‍ കളിച്ച് മുഹമ്മദ് റിയാസ്‌
എഞ്ചിനീയർ ഒരു മാന്യനാണ്! റോഡ് പണിക്ക് KSRTC-ക്ക് പ്രത്യേകം സ്ഥലം കൊടുത്തെല്ലോ
നടി ഗ്രേസ് ആൻ്റണിയുടെ പുതിയ കാർ കണ്ടോ