AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Messi Money Fraud Case: മെസ്സിയുടെ പേരിൽ നടന്നത് വമ്പൻ പണം തട്ടിപ്പ്! മുൻ കായിക മന്ത്രിയും ഒത്താശ? തുടരന്വേഷണത്തിന് സർക്കാർ

Messi Money Fraud Case: മെസ്സിയെ കേരളത്തിലെത്തിക്കാം എന്ന പേരിൽ നടന്ന ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സുതാര്യതയുമില്ല എന്നാണ് കായിക വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയതായാണ് റിപ്പോർട്ട്............

Messi Money Fraud Case: മെസ്സിയുടെ പേരിൽ നടന്നത് വമ്പൻ പണം തട്ടിപ്പ്! മുൻ കായിക മന്ത്രിയും ഒത്താശ? തുടരന്വേഷണത്തിന് സർക്കാർ
Messi,abdu RahmanImage Credit source: Social Media
Ashli C
Ashli C | Published: 12 Aug 2026 | 09:50 AM

തിരുവനന്തപുരം:കേരളത്തിലേക്ക് മെസ്സിയെ എത്തിക്കാമെന്ന പേരിൽ നടത്തിയത് വമ്പൻ തട്ടിപ്പ് എന്ന് റിപ്പോർട്ട്. മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് കാണിച്ച് നടത്തിയ സംഭവത്തിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ തുടരന്വേഷണത്തിന് ഒരുങ്ങുകയാണ് സർക്കാർ. അടുത്ത മന്ത്രിസഭാ യോഗത്തിൽ കായിക വകുപ്പ് റിപ്പോർട്ട് ചർച്ച ചെയ്യുമെന്നാണ് സൂചന.

ഇതിന് പിന്നിലുള്ളവർക്ക് നേരെയുള്ള നിയമനടപടികളിൽ വിട്ടുവീഴ്ച വേണന്നാണ് സർക്കാർ സ്വീകരിക്കുന്ന നിലപാട്. മെസ്സിയെ കേരളത്തിലെത്തിക്കാം എന്ന പേരിൽ നടന്ന ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സുതാര്യതയുമില്ല എന്നാണ് കായിക വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ:”ശുനകനാണെന്ന് ഓർമയില്ലെങ്കിലും…” എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ലക്ഷ്യമിട്ട് നായ ഉപമയുമായി കെബി ഗണേഷ് കുമാർ

126 കോടി ഇന്ത്യൻ രൂപ നൽകിയതായാണ് സ്പോൺസർ അവകാശപ്പെടുന്നത്…

ഈ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിൽ തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയതായാണ് റിപ്പോർട്ട്.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ( എഎഫ്എ) 1.5 കോടി യുഎസ് ഡോളർ അതായത് ഏകദേശം 126 കോടി ഇന്ത്യൻ രൂപ നൽകിയതായാണ് സ്പോൺസർ അവകാശപ്പെടുന്നത്. എന്നാൽ പണം കൈമാറിയതിന്റെയോ അർജന്റീന ഫുട്ബോൾ അസോസിയേഷന് അത് സ്വീകരിച്ചതിന്റെ യാതൊരു രേഖകളും സർക്കാർ ഇനിയും ലഭിച്ചിട്ടില്ല.

കൂടാതെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിന്റെ രേഖകളോ ഇനിയും ലഭിച്ചിട്ടില്ല.അതേസമയം കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് നൽകിയ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും എന്നാണ് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ഓ ജെ ജനീഷ് പറഞ്ഞത്.

നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവകരമാണെന്നും ഈ റിപ്പോർട്ടിന് മുഖ്യമന്ത്രിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും കായിക മന്ത്രി വ്യക്തമാക്കി.മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറിൽ ഏർപ്പെട്ടതിന് രേഖകൾ ഇല്ലെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

മാത്രമല്ല മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതു യി ബന്ധപ്പെട്ട ആരുമായും കരാറിൽ ഏർപ്പെട്ടതിന്റെ രേഖകൾ ഇല്ലെന്നും സ്പോൺസർ ആയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും സർക്കാരും തമ്മിൽ എഗ്രി്മെന്റ് ഉള്ളതിന്റെ യാതൊരു തെളിവുകളും ഇല്ല. കൂടാതെ ഇത്തരം ഒരു നീക്കത്തിന് നിയമ സാധ്യത ഉണ്ടായിരുന്നില്ല എന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കായിക വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.

ENGLISH SUMMARY

Report says that a huge fraud was committed under the pretext of bringing Messi to Kerala. The government is preparing to continue the investigation into the Sports Department’s report on the incident that was carried out under the pretext of bringing Messi to Kerala. It is indicated that the Sports Department’s report will be discussed in the next cabinet meeting.

Follow Us