കൊല്ലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചു അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭർത്താവ് ഒളിവിൽ

ഇതിനിടെ താൻ എതിർത്തപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.കൊല്ലം സ്വദേശിനിയാണ് ഇരയായ യുവതി. ഇവർ ഭർത്താവുമായി യുകെയിൽ ആയിരുന്നു താമസിച്ചത്. യുകെയിൽ വച്ചാണ് ഈ പരാതിക്കാസ്മാപതമായ സംഭവങ്ങൾ ഉണ്ടായത്..യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി മാതാപിതാക്കളോട് ഈ കാര്യം വ്യക്തമാക്കി.

കൊല്ലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചു അശ്ലീല സൈറ്റുകൾക്ക് വിറ്റു; ഭർത്താവ് ഒളിവിൽ

പ്രതീകാത്മക ചിത്രം

Updated On: 

18 Aug 2026 | 09:10 AM

കൊല്ലം: കൊല്ലത്ത് ഭർത്താവിന്റെ ക്രൂരത. പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റ് പണം സമ്പാദിച്ചു. തങ്ങൾ ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങൾ തനിക്ക് കാണണമെന്ന് പറഞ്ഞതാണ് ഇയാൾ ക്യാമറയിലും മൊബൈൽ ഫോണിലും ഈ ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് യുവതി പറയുന്നത്. മാത്രമല്ല ഇതിനിടെ താൻ എതിർത്തപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചു എന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.കൊല്ലം സ്വദേശിനിയാണ് ഇരയായ യുവതി. ഇവർ ഭർത്താവുമായി യുകെയിൽ ആയിരുന്നു താമസിച്ചത്. യുകെയിൽ വച്ചാണ് ഈ പരാതിക്കാസ്മാപതമായ സംഭവങ്ങൾ ഉണ്ടായത്.

തീർത്തും സ്വകാര്യമാണെന്ന് കരുതിയ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വന്ന വിവരം സുഹൃത്തുക്കളാണ് യുവതിയെ വിളിച്ച് അറിയിച്ചത്. കാര്യം അന്വേഷിച്ചപ്പോൾ തന്റെ അറിവോടെ അല്ല ഒന്നും സംഭവിച്ചതെന്നും തനിക്കറിയില്ല എന്നും ഭർത്താവ് ആദ്യം നൽകിയ മറുപടി. പിന്നീട് സംഭവിച്ചു പോയി എന്ന കുറ്റസമ്മതം നടത്തിയതോടെ നടുങ്ങിയ യുവതി നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളിൽ ഈ ഭർത്താവ് അംഗമായിരുന്നു എന്നും യുവതി പറയുന്നു.

ALSO READ:വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു; 20 പേർക്ക് പരിക്ക്

ഈ ഗ്രൂപ്പിൽ നിന്നും ഭാര്യയുടെ നഗ്ന ദൃശ്യങ്ങൾ പങ്കുവെക്കണമെന്ന് ആവശ്യമുണ്ടായതായും യുവതി ആരോപണം ഉയർത്തുന്നു. അതേസമയം ഉയർന്ന ലൈംഗികാസക്തിയും വൈകൃതവും ഉള്ള ആളായിരുന്നു ഇയാൾ. ഇത് പരിഹരിക്കുന്നതിന് വേണ്ടി യുവതി കൗൺസിലിങ്ങിനും മറ്റുമായി ഒരു തെറാപ്പിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകാനും ശ്രമം നടത്തിയിരുന്നു. എന്നാൽ രണ്ടുദിവസം കൗൺസിലിംഗുമായി സഹകരിച്ച യുവാവ് പിന്നീട് അമിതമായ ശാരീരിക മാനസിക ആക്രമണങ്ങൾ നടത്തി എന്നും യുവതി പറയുന്നു.

ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി മാതാപിതാക്കളോട് ഈ കാര്യം വ്യക്തമാക്കി. കൊല്ലത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം യുവതി പരാതി നൽകിയത് അറിഞ്ഞതോടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്.

ENGLISH SUMMARY

Husband’s cruelty in Kollam. He made money by selling his wife’s bedroom footage on illegal sites, whom he had married after falling in love. The woman says that he recorded these footage on his camera and mobile phone because she told him she wanted to see their private moments together. Moreover, the woman alleges in her complaint that he brutally beat her when she resisted.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണം 5,000 രൂപയ്ക്ക് വാങ്ങാം; ഈ തന്ത്രം മതി
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു