Kowdiar Palace Theft: കവടിയാർ കൊട്ടാരത്തിൽ നിന്നും 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി

Kowdiar Palace Theft Case:രത്നങ്ങൾ രത്നം കൊത്തിയ ആഭരണങ്ങൾ അടക്കമാണ് മോഷണം പോയത്. വിദേശത്തുനിന്നും കൊണ്ടുവന്ന ആഭരണങ്ങൾ അടക്കം നഷ്ടപ്പെട്ടതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.....

Kowdiar Palace Theft: കവടിയാർ കൊട്ടാരത്തിൽ നിന്നും 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി

Kowdiar Palace

Published: 

15 Mar 2026 | 11:11 AM

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ടു കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതാണ് ലഭിക്കുന്ന വിവരം. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം പരാതി നൽകിയത്. നവംബർ മാസത്തിലാണ് മോഷണം ഉണ്ടായിരിക്കുന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. സംസ്ഥാന പോലീസ് മേധാവിക്കായിരുന്നു ഗൗരിലക്ഷ്മി ഭായി പരാതി നൽകിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നാലുമാസത്തോളമായി മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയായിരുന്നു.

രത്നങ്ങൾ രത്നം കൊത്തിയ ആഭരണങ്ങൾ അടക്കമാണ് മോഷണം പോയത്. വിദേശത്തുനിന്നും കൊണ്ടുവന്ന ആഭരണങ്ങൾ അടക്കം നഷ്ടപ്പെട്ടതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. പത്മനാഭസ്വാമിയുടെ ചിത്രം കുത്തിയ ആഭരണങ്ങളും നഷ്ടപ്പെട്ടു. അതേസമയം കൊട്ടാരത്തിൽ നിന്നും ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ താൻ പ്രതികരിക്കുന്നില്ല എന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു.

ആഭരണങ്ങൾ മോഷണം പോയി എന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നാണ് വ്യക്തമാക്കിയത്. പിച്ചിപ്പുമുട്ട് സ്വർണ്ണ പാദസരം നാഗപ്പട കമ്മൽ മാല അടക്കം 12 ഇനം ആഭരണങ്ങൾ ആണ് മോഷണം പോയത്. ഇവയെല്ലാം എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം