AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന

Kerala Budget 2026 Announces New Housing Scheme for SC-ST Families: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു. ഇതിന് പുറമെ ഈ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്.

Kerala Budget 2026: SC-ST വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി; മുന്നാക്ക സമുദായ ക്ഷേമത്തിനും പ്രത്യേക പരിഗണന
പ്രതീകാത്മക ചിത്രം Image Credit source: DEV IMAGES/Moment/Getty Images
Shiji M K
Shiji M K | Updated On: 19 Jun 2026 | 01:03 PM

തിരുവനന്തപുരം: സമുദായത്തിന്റെ എല്ലാ തട്ടിലുമുള്ളവര്‍ക്ക് തുല്യ പ്രാധാന്യം നല്‍കി അവതരിപ്പിച്ച ഒരു ബജറ്റ് എന്ന പ്രത്യേകതയുണ്ട് വിഡി സതീശന്റെ കന്നി ബജറ്റിന്. പട്ടികജാതി-പട്ടികവര്‍ഗ, ന്യൂനപക്ഷ, മുന്നാക്ക സമുദായത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന ഒട്ടനവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി പ്രഖ്യാപിച്ച പുതിയ ഭവന നിര്‍മാണ പദ്ധതിയാണ്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പുതിയ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുമെന്ന് വിഡി സതീശന്‍ അറിയിച്ചു. ഇതിന് പുറമെ ഈ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താനും സര്‍ക്കാര്‍ ആലോചനയുണ്ട്.

പട്ടികവര്‍ഗ-പട്ടികജാതിക്കാര്‍ക്കായി

ഭവന നിര്‍മാണ പദ്ധതിക്കും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിനും പുറമെ വേറെയും ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ പട്ടികവര്‍ഗ-പട്ടികജാതി വിഭാഗക്കാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി പട്ടികജാതി ഉപപദ്ധതിയ്ക്ക് സംസ്ഥാന പദ്ധതി അടങ്കലിന്റെ 9.81 ശതമാനമായ 2,979.32 കോടി രൂപയാണ് വകയിരുത്തിയത്. ഈ തുകയില്‍ 1638.02 കോടി രൂപ പട്ടികജാതി വികസന വകുപ്പിനും ശേഷിക്കുന്ന 1,241.30 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു. ഇതിന് പുറമെ പട്ടികജാതി ഉപ പദ്ധതിയ്ക്കായി 527.68 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പട്ടികവര്‍ഗ ഉപ പദ്ധതിയ്ക്കായി സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 2.83 ശതമാനമായ 859.48 കോടി രൂപയും വകയിരുത്തി. ഇതില്‍ 657.93 കോടി രൂപ പട്ടികവര്‍ഗ വികസന വകുപ്പിനും ബാക്കിയുള്ള 201.55 കോടി രൂപ പ്രാദേശിക സര്‍ക്കാരുകള്‍ക്കുമായി വകയിരുത്തി. ഇതുകൂടാതെ പട്ടികവര്‍ഗ ഉപ പദ്ധതിയ്ക്കായി 152.52 കോടി രൂപ അധികമായി വകയിരുത്തി.

ബജറ്റില്‍ പട്ടികവര്‍ഗത്തിനും പട്ടികജാതിയ്ക്കുമായി വകയിരുത്തിയിരിക്കുന്ന തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം കൊണ്ടുവരാനും നീക്കമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് സമയബന്ധിതമായി നല്‍കാനും നടപടികള്‍ സ്വീകരിക്കും. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഉപജീവന എന്നിവയ്ക്ക് പിന്തുണ നല്‍കുന്നതിന് 164.16 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

Also Read: Kerala Budget 2026: പ്രിയദർശിനിക്ക് 600 കോടി; സ്ത്രീകൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ

ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ക്ഷേമത്തിനായും വിവിധ പദ്ധതികളും നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. സ്‌കോളര്‍ഷിപ്പ്, നൈപുണ്യ വികസന പദ്ധതികള്‍, തൊഴിലധിഷ്ഠിത പദ്ധതികള്‍, ഇമ്പിച്ചി ബാവ ഭവന പദ്ധതി, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആധുനികവത്കരണം, കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴില്‍ ന്യൂനപക്ഷ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കല്‍, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് ഓഹരി മൂലധന സഹായം, മാര്‍ഗദീപം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രി ഗവേഷണ ഫെലോഷിപ്പ് പദ്ധതി, വിദേശ സ്‌കോളര്‍ഷിപ്പുകള്‍ക്കായി 77.91 കോടിയും വകയിരുത്തി.

മുന്നാക്ക വിഭാഗങ്ങള്‍ക്കായി

മുന്നാക്ക വിഭാഗക്കാര്‍ക്കായി മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍, കോച്ചിങ് ക്ലാസുകളുടെ സംഘാടനവും നടത്തിപ്പും, സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പലിശ സബ്‌സിഡി, നൈപുണ്യ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍, അഗ്രഹാരങ്ങളുടെ പുനരുദ്ധാരണം, വിവാഹ ധനസഹായം, പ്രവര്‍ത്തന ചെലവുകള്‍, വനിതകള്‍ക്ക് സംരംഭകത്വ പരിപാടികള്‍ക്കുള്ള മൂലധന സബ്‌സിഡി, വനിതകള്‍ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനുള്ള മൂലധന സബ്‌സിഡി എന്നിവയെല്ലാം നടപ്പാക്കും. മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന് മൂലധനസഹായമായി 31.29 കോടി വകയിരുത്തി.

English Summary

Kerala Budget 2026 has announced a new housing scheme for SC-ST communities as part of its welfare initiatives. The budget also includes special measures aimed at supporting the welfare and development of forward communities across the state.

Follow Us