AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parippally Medical College: പാരിപ്പള്ളി മെഡിക്കൽ കോളജിൽ മദ്യം നൽകി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; സർജനെതിരെ കേസെടുത്ത് പോലീസ്

Parippally Medical College: ഡ്യൂട്ടിയിലിരിക്കെ സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

Parippally Medical College: പാരിപ്പള്ളി മെഡിക്കൽ കോളജിൽ മദ്യം നൽകി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; സർജനെതിരെ കേസെടുത്ത് പോലീസ്
Sarika KP
Sarika KP | Published: 26 Nov 2024 | 11:37 PM

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം. മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്ടറെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സർജനായ സെർബിൻ മുഹമ്മദിനെതിരെ യുവതി പരാതി നൽകി. പരാതിയിൽ പാരിപ്പള്ളി പോലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. ‌‌

മെഡിക്കൽ കോളജിലെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി. ഡോക്ടറുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളേജിൽ നിന്നും സസ്പെൻ്റ് ചെയ്തു. കഴിഞ്ഞ 24-ാം തിയതിയാണ് സംഭവം. ഡ്യൂട്ടിയിലിരിക്കെ സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.