JSW Combat : ഓൾ സെറ്റ് ! ജെ. എസ്. ഡബ്ല്യൂ കോമ്പാക്ട് പ്ലഗ് ഇൻ ഹൈബ്രിഡ് വിപണിയിലേക്ക്
JSW Motors Prepares to Launch Combat SUV : ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ പുതിയ വാഹന നിർമ്മാണ സംരംഭത്തിന് ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ വാഹനത്തിന് കോമ്പാക്ട് ( JSW Combat )എന്ന പേര് നൽകുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽസിന്റെ ജെടൂർ ടി 2 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് JSW പുതിയ വാഹന മോഡലിന് വിപണിയിൽ ഇറക്കാൻ പോകുന്നത്.
ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പിന്റെ പുതിയ വാഹന നിർമ്മാണ സംരംഭത്തിന് ഭാഗമായി പുറത്തിറങ്ങുന്ന ആദ്യ വാഹനത്തിന് കോമ്പാക്ട് ( JSW Combat )എന്ന പേര് നൽകുമെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽസിന്റെ ജെടൂർ ടി 2 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് JSW പുതിയ വാഹന മോഡലിന് വിപണിയിൽ ഇറക്കാൻ പോകുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഈ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
കോമ്പാക്ട് എന്ന പേരിൽ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി ആയിട്ടാണ് വാഹനം വരിക. നേരത്തെ തന്നെ ജെ.എസ്.ഡബ്ല്യൂ സ്വതന്ത്രമായി ഒരു വാഹന മോഡൽ ഇന്ത്യയിൽ പുറത്തിറക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോമ്പാക്ട് വരുന്നത്. ജെടൂറിന്റെ അതേ രൂപ ശൈലിയിൽ ആകും കോമ്പാക്ട് എത്തുക. 30 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read : എന്നാ ചെലവാ… ടാറ്റ പഞ്ച് ഇവിക്ക് വില ഉയർത്തി
ബോക്സി രൂപ ഘടനയിൽ എത്തുന്ന ഈ വാഹനം എന്തുകൊണ്ടും ഉപഭോക്താക്കളെ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. ജെടൂറിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ വാഹനത്തിൽ വരുന്നത് ഗാംഭീര്യമുള്ള ബമ്പറും ഗ്രില്ലുമാണ് . ചതുരാകൃതിയിലുള്ള ഹെഡ് ലൈറ്റും സ്ട്രോങ്ങ് ബോഡി ലൈനുകളോടും കൂടിയ ഈ വാഹനത്തിന് നിലവിൽ വിപണിയിലുള്ള മറ്റു മോഡലുകളിൽ നിന്നും തീർത്തും വ്യത്യസ്തത അവകാശപ്പെടാൻ കഴിയും.
എൻജിൻ ഭാഗത്തേക്ക് വന്നാൽ പ്ലഗ് ഇൻ ഹൈബ്രിഡ് ആയി എത്തുന്ന ഈ വാഹനം മികച്ച പെർഫോമൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1.5 ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എൻജിൻ ഒപ്പം രണ്ട് ഇലക്ട്രിക് മോട്ടറുകളും 18.4 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. ബറ്ററി വഴി ഏകദേശം 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. മോട്ടറിന്റെയും പെട്രോളിന്റെയും കരുത്തിൽ ആകെ 1200 കിലോ മീറ്റർ റേഞ്ചാണ് കിട്ടുക. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനം മായിരിക്കും കോമ്പാക്ടിൽ ഉണ്ടാവുക. 30 മുതൽ 50 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഈ വാഹനം സെഗ്മെന്റിൽ ഒരു ഗെയിം ചേഞ്ചറായി മാറുമെന്നാണ് വാഹന ലോകത്തെ പലരും പ്രവചിക്കുന്നത്. 5 സീറ്റർ ഓപ്ഷ്നിലാകും ഈ മോഡൽ എത്തുക.
English Summary
It was recently revealed that the first vehicle to be launched as part of the JSW Group’s new automotive venture will be named ‘Combat’. JSW is set to introduce this new model based on the ‘Jetour T-2’ from the Chinese automaker Chery Automobile.