എയർ പോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണേ… കാലടി പാലം വീണ്ടും അടയ്ക്കുന്നു, രാത്രിയിൽ ഗതാഗതം പൂർണമായും നിരോധിക്കും
Kalady Sree Sankara Bridge Will Close : എം സി റോഡിലുള്ള കാലടി ശ്രീശങ്കര പാലം വീണ്ടും അടയക്കുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്ന് രാത്രി (ഓഗസ്റ്റ് 8) മുതൽ ഓഗസ്റ്റ് 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് 11 -ആം തീയതി നിയന്ത്രണം ഒഴിവാക്കും
കാലടി: എം സി റോഡിലുള്ള കാലടി ശ്രീശങ്കര പാലം വീണ്ടും അടയക്കുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്ന് രാത്രി (ഓഗസ്റ്റ് 8) മുതൽ ഓഗസ്റ്റ് 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് 11 -ആം തീയതി നിയന്ത്രണം ഒഴിവാക്കുമെന്ന് പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാലത്തിലെ കുഴികൾ അടയ്ക്കുന്നതിന്റെ ഭാഗമായും രാത്രിയിൽ ഗതാഗതം നിരോധിച്ചിരുന്നു.
എം.സി റോഡിലെ പ്രധാന പാലമാണ് കാലടിയിലേത്. അങ്കമാലിയ്ക്കും പെരുമ്പാവൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാലം മധ്യകേരളത്തിലെ പ്രധാന യാത്രാ മാർഗങ്ങളിൾ ഒന്നാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർ പ്രധാനമായും ഈ വഴിയെയാണ് ആശ്രയിക്കുന്നത്.
Also Read : അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; ‘പിടികിട്ടാതെ’ ഓപ്പറേഷൻ ഗ്രിപ്പുമായി കേരള പോലീസ്
ബദൽ യാത്രാമാർഗ്ഗങ്ങൾ ഇവ
അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എംസി റോഡിലൂടെയാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയവാഹനങ്ങളും ഇതേ വഴി തിരിച്ച് ഉപയോഗിക്കേണ്ടതാണ്.
അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ എംസി റോഡിലെ മറ്റൂർ ജംങ്ങ്ഷനിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലം വഴി എംസി റോഡിലെ വല്ലം ജംങ്ങ്ഷനിൽ യാത്ര തുടരാം. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറുവാഹനങ്ങളും ഈ മാർഗം ഉപയോഗിക്കേണ്ടതാണ്. വലിയവാഹനങ്ങൾക്കായുള്ള ബദൽ പാതയും ഇതിനെ പുറമേ ചെറുവാഹനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ എംസി റോഡിലെ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം – പാറപ്പുറം പാലം – പുതിയേടം ജംങ്ങ്ഷൻ കാഞ്ഞൂർ വഴി വിമാനത്താവളത്തിലേക്ക് പോവുക.
അതേ സമയം കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലം 2027 ജനുവരി 15-നകം പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം മന്തി റോജി എം ജോണിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.
English Summary
The Kalady Sree Sankara Bridge on MC Road is being closed again. Due to urgent maintenance work, traffic across the bridge will be completely prohibited from 10 PM to 6 AM daily, starting tonight (August 8) and continuing until August 14. However, the restriction will be lifted on the 11th, the day of Karkidaka Vavu Bali.