എയർ പോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണേ… കാലടി പാലം വീണ്ടും അടയ്ക്കുന്നു, രാത്രിയിൽ ​ഗതാ​ഗതം പൂർണമായും നിരോധിക്കും

Kalady Sree Sankara Bridge Will Close : എം സി റോ​ഡിലുള്ള കാലടി ശ്രീശങ്കര പാലം വീണ്ടും അടയക്കുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്ന് രാത്രി (ഓഗസ്റ്റ് 8) മുതൽ ഓഗസ്റ്റ് 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് 11 -ആം തീയതി നിയന്ത്രണം ഒഴിവാക്കും

എയർ പോർട്ട് യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണേ... കാലടി പാലം വീണ്ടും അടയ്ക്കുന്നു, രാത്രിയിൽ ​ഗതാ​ഗതം പൂർണമായും നിരോധിക്കും

പ്രതീകാത്മക ചിത്രം

Updated On: 

08 Aug 2026 | 05:09 PM

കാലടി: എം സി റോ​ഡിലുള്ള കാലടി ശ്രീശങ്കര പാലം വീണ്ടും അടയക്കുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാൽ ഇന്ന് രാത്രി (ഓഗസ്റ്റ് 8) മുതൽ ഓഗസ്റ്റ് 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും. കർക്കിടക വാവ് ബലിയുമായി ബന്ധപ്പെട്ട് 11 -ആം തീയതി നിയന്ത്രണം ഒഴിവാക്കുമെന്ന് പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടൻ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാലത്തിലെ കുഴികൾ അടയ്ക്കുന്നതിന്റെ ഭാ​ഗമായും രാത്രിയിൽ ​ഗതാ​ഗതം നിരോധിച്ചിരുന്നു.

എം.സി റോഡിലെ പ്രധാന പാലമാണ് കാലടിയിലേത്. അങ്കമാലിയ്ക്കും പെരുമ്പാവൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാലം മധ്യകേരളത്തിലെ പ്രധാന യാത്രാ മാർ​ഗങ്ങളിൾ ഒന്നാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർ പ്രധാനമായും ഈ വഴിയെയാണ് ആശ്രയിക്കുന്നത്.

Also Read : അ‌ർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദേശമില്ലെന്ന് ചെന്നിത്തല; ‘പിടികിട്ടാ​തെ’ ഓപ്പറേഷൻ ഗ്രിപ്പുമായി ​കേരള പോലീസ്

ബദൽ യാത്രാമാർഗ്ഗങ്ങൾ ഇവ

അങ്കമാലിയിൽ നിന്നും എം.സി റോഡ് വഴി കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ആലുവ വഴി പെരുമ്പാവൂർ എത്തി എംസി റോഡിലൂടെയാത്ര തുടരേണ്ടതാണ്. പെരുമ്പാവൂരിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വലിയവാഹനങ്ങളും ഇതേ വഴി തിരിച്ച് ഉപയോഗിക്കേണ്ടതാണ്.

അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾ എംസി റോഡിലെ മറ്റൂർ ജംങ്ങ്ഷനിൽ നിന്ന് തിരിഞ്ഞ് മലയാറ്റൂർ കോടനാട് പാലം വഴി എംസി റോഡിലെ വല്ലം ജംങ്ങ്ഷനിൽ യാത്ര തുടരാം. പെരുമ്പാവൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കുള്ള ചെറുവാഹനങ്ങളും ഈ മാർഗം ഉപയോഗിക്കേണ്ടതാണ്. വലിയവാഹനങ്ങൾക്കായുള്ള ബദൽ പാതയും ഇതിനെ പുറമേ ചെറുവാഹനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തുനിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ എംസി റോഡിലെ വല്ലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വല്ലം – പാറപ്പുറം പാലം – പുതിയേടം ജംങ്ങ്ഷൻ കാഞ്ഞൂർ വഴി വിമാനത്താവളത്തിലേക്ക് പോവുക.

അതേ സമയം കാലടി ശ്രീശങ്കര പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലം 2027 ജനുവരി 15-നകം പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം മന്തി റോജി എം ജോണിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനമായിരുന്നു.

English Summary

The Kalady Sree Sankara Bridge on MC Road is being closed again. Due to urgent maintenance work, traffic across the bridge will be completely prohibited from 10 PM to 6 AM daily, starting tonight (August 8) and continuing until August 14. However, the restriction will be lifted on the 11th, the day of Karkidaka Vavu Bali.

Follow Us
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
വെറും 100 രൂപ മുതല്‍ സ്വർണം, ഇത് ജെൻ സി മോഡൽ
KSFE-യില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ CSDT മാസ്റ്റര്‍ സ്ട്രാറ്റജി
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു