AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kannur Bomb Blast: പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി അറ്റു

Kannur Pinarayi Bomb Blast: സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Kannur Bomb Blast: പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്‍റെ കൈപ്പത്തി അറ്റു
Bomb Blast
Ashli C
Ashli C | Updated On: 17 Dec 2025 | 07:37 AM

കണ്ണൂർ: പിണറായിയിൽ സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തിഅറ്റു. വെണ്ടുട്ടായി കനാൽ കരയിൽ നടന്ന സ്ഫോടനത്തിലാണ് സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റത്. സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വിപിൻരാജ് കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണെന്ന് പോലീസ് അറിയിച്ചു. കോൺഗ്രസ് ഓഫീസ് തീവച്ച നശിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.

അതിനിടെ പിണറായിയിൽ പൊട്ടിയത് ബോംബ് അല്ലെന്ന് പോലീസ് വ്യക്തമാക്കി. വിജയാഘോഷത്തിന് ശേഷം ബാക്കി വന്ന പടക്കം ആണെന്നാണ് കണ്ടെത്തൽ. വിപിൻ രാജിന്റെ വീടിന് സമീപത്ത് ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സ്ഫോടനം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. പിണറായിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം ഉണ്ടായി എന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരങ്ങൾ. പാനൂര് പാറാട് മേഖലകളിൽ സന്ദർശ സാധ്യത നിലനിൽക്കുന്നതിനിടയിലാണ് പിണറായിയിൽ സ്ഫോടനം ഉണ്ടായത്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത് സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.

‘അയ്യപ്പന്റെ സ്വര്‍ണം കട്ടവനെന്ന് വിളിക്കരുത്, ഉറങ്ങാൻ കഴിയുന്നില്ല’; വിഡി സതീശനോട് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർത്തുന്ന പരാമർശം ആവർത്തിക്കാതിരിക്കാൻ സാധിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷിന്റെ ആരോപണത്തിൽ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കവേയാണ് കടകംപള്ളി ആവശ്യം ഉന്നയിച്ചത്.

കടകംപള്ളി സുരേന്ദ്രന്റെ ഈ ആവശ്യം പരിഗണന എടുത്ത കോടതി പ്രതിപക്ഷ നേതാവിന്റെ പ്രതികരണം എന്താണ് എന്ന് അഭിഭാഷകനോട് ആരാഞ്ഞു. വിഷയത്തിൽ തന്റെ കക്ഷിയോട് ചോദിച്ച ശേഷം മറുപടി നൽകാമെന്ന് പ്രതിപക്ഷ നേതാവിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മറുപടി നൽകി. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 18 ലേക്ക് മാറ്റുകയായിരുന്നു.

Follow Us