ED On Veena Vijayan : മാസപ്പടി കേസിൽ ഹവാല ഇടപാടും നടന്നെന്ന് ഇ.ഡി, വീണയ്ക്കെതിരെ കൂടുതൽ തെളിവ്
Enforcement Directorate On Veena Vijayan : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഇ.ഡിയുടെ (എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്) കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു എന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ അവരുടെ ഡയറിയിൽ നിന്ന് ലഭിച്ചു എന്നും ഇഡി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചതായി ഇഡി പറയുന്നു.
കൊച്ചി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഇ.ഡിയുടെ (എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്) കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു എന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ അവരുടെ ഡയറിയിൽ നിന്ന് ലഭിച്ചു എന്നും ഇഡി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചതായി ഇഡി പറയുന്നു. വരുമാനത്തേക്കാൾ കൂടുതലുള്ള തുകയുടെ ഇടപാടുകളാണ് വീണ നടത്തിയത് എന്നും ഇഡിയുടെ കണ്ടെത്തൽ ഉണ്ട്. ഇതുകൂടാതെ ഇന്റർനെറ്റ് കോളുകൾ നടത്തുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിലുള്ള സിം കാർഡ് വീണ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ട് എന്നും ഇഡി പറയുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസം 27 ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത് എന്നും ഇഡി അറിയിക്കുന്നു. വീണയുടെയും സി എം ആർ എൽ പ്രമോട്ടർമാരുടെയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തലുകൾ. അന്ന് നടത്തിയ വീണയുടെ കൈപ്പടയിലുള്ള ഡയറി ലഭിച്ചിരുന്നു. ഈ ഡയറിയിൽ നിന്ന് പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ ദുബായിലേക്ക് മാറ്റിയ തുക, തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നു എന്നും ഇഡി പറയുന്നു. ദുബായിലെ കറൻസിയായ ദർഹം ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്.
Also Read : നാട്ടുകാർ കുടിച്ചു; ബെവ്കോ ജീവനക്കാർക്ക് ‘ഹാപ്പി’ ഓണം! ബോണസ് കിട്ടുക ഒരുലക്ഷം രൂപയ്ക്ക് മുകളിൽ, റെക്കോഡ്
പരിശോധനയിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ വൈഫൈ റൂട്ടറിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും ഉണ്ടായിരുന്നു. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയത്തിനായി പ്രസ്തുത സിമ്മും വൈഫൈ റൂട്ടറും മറ്റൊരു വ്യക്തിയുടെ പേരിൽ സംഘടിപ്പിച്ചു ഉപയോഗിച്ചു എന്നാണ് ഇ ഡി സംശയിക്കുന്നത്.
മെയ് 27 നടന്ന റെയ്ഡിൽ പിടിച്ചെടുത്ത വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെയും വീണയ്ക്ക് സിം കാർഡ് നൽകിയ വ്യക്തിയുടെയും ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് കഴിഞ്ഞദിവസം റെയ്ഡ് ഉണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി. നിഖിലിന്റെ ഫ്ലാറ്റ്, കെ സി കെ ഡെന്റൽ ഉടമയും വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ സഹപാഠിയുമായ ഷൈജലിന്റെ അപ്പാർട്ട്മെന്റ്, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ എൻ നന്ദു ലാലിന്റെ വസതി , ഉൾപ്പെടെ 9 ഇടങ്ങളിലായാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടി ആയാണ് ഇഡി ഈ റെയ്ഡ് നടത്തിയത് എന്നാണ് വിവരം.
English Summary
Further findings by the Enforcement Directorate (ED) have emerged regarding Veena Vijayan, daughter of Opposition Leader Pinarayi Vijayan, in the ‘Masappadi’ case. In a press release, the ED stated that Veena had transferred ₹85 lakh to Dubai and that documents related to this transaction were recovered from her diary.