AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sivasurya Missing Case: കാണാതായിട്ട് 9 ദിവസം; ശിവസൂര്യ എവിടെ? അന്വേഷണത്തിന് പ്രത്യേക സംഘം

Sivasurya Missing Case, Special Investigation Team Formed: ശിവസൂര്യയെ കാണാതായിട്ട് ഒമ്പത് ദിവസമായെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതിയാണ് മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ ശിവസൂര്യ നാടുവിട്ടത്. പോലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബംഗളൂരുവിലേക്കും പോകും.

Sivasurya Missing Case: കാണാതായിട്ട് 9 ദിവസം; ശിവസൂര്യ എവിടെ? അന്വേഷണത്തിന് പ്രത്യേക സംഘം
ശിവസൂര്യImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 17 Aug 2026 | 02:53 PM

കണ്ണൂർ: ശിവസൂര്യയുടെ തിരോധാനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണ് ഉള്ളത്. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പോലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബംഗളൂരുവിലേക്കും പോകും.

കാണാതായിട്ട് 9 ദിവസം

ചൊക്ലിയിലെ 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഒമ്പത് ദിവസമായെങ്കിലും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതിയാണ് മൊബൈൽ ഫോൺ വാങ്ങിവച്ചതിന്‍റെ പേരിൽ ശിവസൂര്യ നാടുവിട്ടത്. ഉച്ചയ്ക്ക് ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു, സ്കൂൾ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയൽവാസികൾ പോലീസീനെ അറിയിച്ചത്. എന്നാൽ, സിസിടിവിയിൽ ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കുട്ടി ഓണ്‍ലൈന്‍ ഗെയിമുകള്‍ സ്ഥിരമായി കളിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗെയിമിങ് പതിവായതിനെ തുടർന്നാണ് കുട്ടിയുടെ കയ്യിൽ നിന്ന് ഫോണ്‍ വാങ്ങി വയ്ക്കുന്നത്. ഗെയിമിങ്ങിലൂടെ കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാണ് വിവരം.

ALSO READ: കേരളത്തിൽ റബ്ബറിന്റെ വില 300 രൂപ ആക്കും; മുഖ്യമന്ത്രി വി ഡി സതീശൻ

കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച ദൈവത്തോട് അലിയുമെന്നും കത്തെഴുതി വച്ചായിരുന്നു വീട് വിട്ടിറങ്ങിയത്. സംഭവം നടക്കുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല, എല്ലാവരും പുറത്തു പോയിരുന്നു. ചെറുപ്പത്തിലേ അമ്മ മരിച്ച കുട്ടിക്ക് അച്ഛൻ മാത്രമാണ് ഉള്ളത്.

പോലീസ് നിഗമനം

കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി മൈസൂരുവിൽ പോയേക്കാം എന്നൊരു സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് മൈസൂരുവിലേക്ക് തിരിച്ചത്. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത്.

English Summary:

Special investigation team has been formed to trace 17-year-old Sivasurya, who has been missing from Chokli in Kannur. The eight-member team will operate under the supervision of Thalassery ASP Dr. M. Nandagopan, with Chokli SI R. Ragesh leading the investigation

Follow Us