AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC: ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; ക്രിസ്തുമസിന് നാട്ടിലെത്താൻ കെഎസ്ആർടിസി വക 17 ബസുകൾ

Karnataka KSRTC Special Bus Service: ബെംഗളൂരുവിൽ നിന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പ്രത്യേക ബസ് സർവീസുകൾ. കെഎസ്ആർടിസിയാണ് പ്രഖ്യാപനം നടത്തിയത്.

KSRTC: ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; ക്രിസ്തുമസിന് നാട്ടിലെത്താൻ കെഎസ്ആർടിസി വക 17 ബസുകൾ
കർണാടക കെഎസ്ആർടിസിImage Credit source: PTI
Abdul Basith
Abdul Basith | Published: 24 Dec 2025 | 09:01 PM

ബെംഗളൂരു മലയാളികൾക്ക് ആശ്വാസമായി ക്രിസ്തുമസ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക കെഎസ്ആർടിസി. 17 അന്തർസംസ്ഥാന സർവീസുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിലേക്കായാണ് ഈ പ്രത്യേക സർവീസുകൾ. ശബരിമല സീസൺ കൂടി പരിഗണിച്ച് പമ്പയിലേക്കും പ്രത്യേക സർവീസുകളുണ്ട്.

ക്രിസ്തുമസ് സീസണിൽ സ്വകാര്യ ബസുകളുടെ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കിന് പരിഹാരമായാണ് ബെംഗളൂരുവിൽ നിന്ന് കർണാടക കെഎസ്ആർടിസി തന്നെ പ്രത്യേക ബസ് സർവീസുകൾ ആരംഭിച്ചത്. എറണാകുളം ജില്ലയിലേക്ക് അഞ്ച് സർവീസുകളുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് മൂന്ന് സർവീസുകൾ. കോട്ടയം, കണ്ണൂർ, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസ് വീതവും പ്രഖ്യാപിച്ചു.

Also Read: Bengaluru-Kannur Special Train: മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു – കണ്ണൂർ സ്‌പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ

ക്രിസ്തുമസ് – പുതുവത്സര തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നാളെ രാവിലെ 7.50ന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് തിരികെ രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.15ന് ബെംഗളൂരുവിൽ എത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുകളുണ്ട്.

കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള 20 പ്രത്യേക സർവീസുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് ഒന്ന് മുതൽ നാല് വരെ പ്രത്യേക സർവീസുകളാണ് നടത്തുക. തിരുവനന്തപുരം, കോട്ടയം, കൊല്ലം തുടങ്ങി വിവിധ സ്റ്റേഷനുകളിലേക്ക് പ്രത്യേക സർവീസുകളുണ്ട്. ഡിസംബർ – ജനുവരി മാസങ്ങളിൽ നടത്തുന്ന ഈ സർവീസുകൾ കേരളത്തിലേക്കും പുറത്തേക്കും ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് വളരെ സഹായകമാവും.