AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru-Kannur Special Train: മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതൽ

Bengaluru - Kannur Special Train Service: വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തും. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ മാത്രമേ റിസർവേഷൻ ക‍ൗണ്ടർ പ്രവർത്തിക്കുകയുള്ളൂ.

Bengaluru-Kannur Special Train: മലയാളികൾക്ക് ആശ്വാസം; ബെംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതൽ
പ്രതീകാത്മക ചിത്രംImage Credit source: Edwin Remsberg/The Image Bank/Getty Images
Nithya Vinu
Nithya Vinu | Published: 24 Dec 2025 | 12:58 PM

‍കണ്ണൂർ: ക്രിസ്മസ്-പുതുവത്സര തിരക്ക് പരി​ഗണിച്ച് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഇന്ന് വൈകിട്ട് നാലരയ്ക്ക് ബെംളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടും. വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തും. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ വ്യാഴാഴ്‌ച രാവിലെ എട്ടുമുതൽ പകൽ രണ്ടുവരെ മാത്രമേ റിസർവേഷൻ ക‍ൗണ്ടർ പ്രവർത്തിക്കുകയുള്ളൂ.

 

സ്പെഷ്യൽ ട്രെയിൻ സ‍ർവീസ് – വിവരങ്ങൾ

 

06575 ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 24 ബുധനാഴ്ച വൈകിട്ട് 4:35 ന് എസ് എം വി ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടും.

വ്യാഴാഴ്ച രാവിലെ 07:50ന് കണ്ണൂരിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

കണ്ണൂരിൽ നിന്ന് രാവിലെ 10:00 മണിയ്ക്ക് പുറപ്പെട്ട് രാത്രി 12:15ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന വിധത്തിലാണ് 06576 കണ്ണൂർ – ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൃഷ്ണരാജപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പൊതനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകളുള്ളത്.

സ്പെഷ്യൽ ട്രെയിനിൽ 18 കോച്ചുകളുണ്ട്. രണ്ട് എസി ത്രീ ടയർ, എട്ട് സ്ലീപ്പർ ക്ലാസ്, ആറ് ജനറൽ സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായി രണ്ട് കോച്ചുകൾ എന്നിങ്ങനെയാണ് കോച്ചുകളുടെ ക്രമീകരണം.

ഡിസംബർ 25ന് വൈകിട്ട് ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്.