Kerala Assemly Election 2026: പോളിംഗ് ദിനത്തിൽ ഊബർ യാത്ര ഫ്രീ! 2 ജില്ലകളിലുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഓഫർ
Kerala Polling Day Free Uber Rides: പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ ഊബർ ആപ്പിൽ നേരത്തെ തന്നെ രേഖപ്പെടുത്തും. അതിനാൽ വോട്ടർമാർക്ക് ബൂത്ത് കണ്ടുപിടിക്കാൻ പ്രയാസമുണ്ടാവില്ല. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാൻ തീരുമാനിച്ചതായി നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നു. കാർ, ഓട്ടോ, ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
തിരുവനന്തപുരം: വോട്ടർമാർക്ക് പോളിംഗ് ദിനത്തിൽ ബൂത്തിലെത്താൻ സൗജന്യ ‘ഊബർ ’ (Uber) യാത്രയൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താനുള്ള നടപടികളുടെ ഭാഗമായാണ് സൗജന്യ ഊബർ യാത്ര ഒരുക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുന്നത്.
ALSO READ: ഇത്തവണ കന്നിവോട്ടു ചെയ്താൽ എന്തുകിട്ടും? ഹൽവ കിട്ടുമത്രേ…
പോളിങ് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഊബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമായിരിക്കും ഒരുക്കുക. ഈ അവസരത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കാൻ വോട്ടർമാർക്ക് കാർ, ഓട്ടോ, ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ ഊബർ ആപ്പിൽ നേരത്തെ തന്നെ രേഖപ്പെടുത്തും. അതിനാൽ വോട്ടർമാർക്ക് ബൂത്ത് കണ്ടുപിടിക്കാൻ പ്രയാസമുണ്ടാവില്ല. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാൻ തീരുമാനിച്ചതായി നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നു. ജില്ലകളിൽ വോട്ട് ചെയ്യാനെത്തുന്ന ഇരുനൂറ് കന്നിവോട്ടർമാർക്കാണ് ഹൽവ നൽകി സ്വീകരിക്കുക. വേണ്ടിവന്നാൽ ഈ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.