AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: ഇത്തവണ കന്നിവോട്ടു ചെയ്താൽ എന്തുകിട്ടും? ഹൽവ കിട്ടുമത്രേ…

First-time voters in Kerala : തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും പ്രമുഖ ബ്രാൻഡുകളുടെ 200 ഹൽവ പാക്കറ്റുകൾ വീതം നൽകും. ജില്ലയിലെ ഏത് പോളിങ് ബൂത്തിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് അതത് ജില്ലാ ഓഫിസർമാർക്ക് തീരുമാനിക്കാം. വോട്ട് ചെയ്യാൻ വരുന്നത് കന്നിവോട്ടറാണെന്ന് ഉറപ്പുവരുത്തി ഹൽവ നൽകേണ്ട ചുമതല ബൂത്ത് ലെവൽ ഏജന്റുമാർക്കായിരിക്കും.

Kerala Assembly Election 2026: ഇത്തവണ കന്നിവോട്ടു ചെയ്താൽ എന്തുകിട്ടും? ഹൽവ കിട്ടുമത്രേ…
പ്രതീകാത്മക ചിത്രം Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 30 Mar 2026 | 06:35 PM

തിരുവനന്തപുരം: കന്നിവോട്ടർമാരെ ബൂത്തുകളിലേക്ക് ആകർഷിക്കാൻ വേറിട്ടൊരു വഴി കണ്ടെത്തിയിരിക്കുകയാണ് കേരള തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുന്ന വോട്ടർമാരെ കാത്തിരിക്കുന്നത് രുചികരമായ ഹൽവ പാക്കറ്റുകളാണ്. യുവാക്കൾക്കിടയിൽ വോട്ടിംഗിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ അവരെ താൽപ്പര്യമുള്ളവരാക്കാനുമാണ് ഈ നടപടി.

പദ്ധതി നടപ്പിലാക്കുന്നത് …

തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും പ്രമുഖ ബ്രാൻഡുകളുടെ 200 ഹൽവ പാക്കറ്റുകൾ വീതം നൽകും. ജില്ലയിലെ ഏത് പോളിങ് ബൂത്തിലാണ് ഹൽവ വിതരണം ചെയ്യേണ്ടതെന്ന് അതത് ജില്ലാ ഓഫിസർമാർക്ക് തീരുമാനിക്കാം.

വോട്ട് ചെയ്യാൻ വരുന്നത് കന്നിവോട്ടറാണെന്ന് ഉറപ്പുവരുത്തി ഹൽവ നൽകേണ്ട ചുമതല ബൂത്ത് ലെവൽ ഏജന്റുമാർക്കായിരിക്കും. ഹൽവ വിതരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ നിർദ്ദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഒരു ആഘോഷമാക്കി മാറ്റാനും വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനുമുള്ള കമ്മിഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. കന്നിവോട്ടർമാരെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അവരുടെ ജീവിതത്തിലെ മധുരമുള്ള ഒരു ഓർമ്മയായി മാറുമെന്ന് ഉറപ്പാണ്.

Follow Us