AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Updates 2026: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇനി ദിവസങ്ങൾ, പ്രധാന വാർത്തകൾ

Kerala Assembly Election 2026 Latest News and Updates: ശക്തമായ ചൂട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തിരിച്ചടിയാണെങ്കിലും വേഗത്തിൽ പ്രചാരണം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. ദേശിയ നേതാക്കളെ കൊണ്ടു വന്ന് പ്രചാരണം കൊഴുപ്പിക്കാനും പാർട്ടികൾ മത്സരിക്കുന്നുണ്ട്. നരേന്ദ്രമോദിയും, രാഹുൽ ഗാന്ധിയും ഇതിനോടകം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇവിടെ അറിയാം.

Arun Nair
Arun Nair | Updated On: 31 Mar 2026 | 03:22 PM
Kerala Assembly Election Updates 2026: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇനി ദിവസങ്ങൾ, പ്രധാന വാർത്തകൾ
Kerala Assemble Election 2026 Live Updates Today

LIVE NEWS & UPDATES

  • 31 Mar 2026 03:20 PM (IST)

    Kerala Assembly Election Free Uber Offer: പോളിംഗ് ദിനത്തിൽ ഊബർ ഫ്രീ!

    വോട്ടർമാർക്ക് പോളിംഗ് ദിനം ബൂത്തിലെത്താൻ സൗജന്യ ‘ഊബർ ‌’ യാത്രയൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്തുന്ന നടപടികളുടെ ഭാ​ഗമായാണ് സൗജന്യ ഊബർ യാത്ര ഒരുക്കുന്നത്.

  • 31 Mar 2026 02:52 PM (IST)

    VD Satheesan: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു

    പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു.

  • 31 Mar 2026 02:24 PM (IST)

    രാഹുൽ ഗാന്ധി കല്ലാച്ചിയിൽ എത്തിയപ്പോൾ

    കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി കല്ലാച്ചിയിൽ എത്തിയപ്പോൾ

  • 31 Mar 2026 02:19 PM (IST)

    സലീം കുമാറിന് കുരുക്ക്

    തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് യോഗത്തിൽ മാനസികാരോഗ്യാവസ്ഥയെ മോശമായും അവഹേളനപരമായും ചിത്രീകരിച്ചെന്ന് ചൂണ്ടികാട്ടി നടൻ സലീംകുമാറിനെതിരെ പരാതി.ഭിന്നശേഷി അവകാശങ്ങൾക്കായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. Read More

  • 31 Mar 2026 02:15 PM (IST)

    Kerala Assembly Election 2026 Malayalam News: കേരളത്തിന്റെ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ത്?

    കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തിന്റെ വളർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറിയത് എന്ത് മുഖ്യമന്ത്രി പറയുന്നു

  • 31 Mar 2026 02:15 PM (IST)

    Pinarayi Vijayan vs VD Satheesan : സംവാദം ഫേസ്ബുക്കിലൂടെ മാത്രം

    പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംവാദം ഫേസ്ബുക്കിലൂടെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളിച്ചിട്ട് 24 മണിക്കൂറായി എന്ന് പ്രതിപക്ഷ നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

  • 31 Mar 2026 02:10 PM (IST)

    Kerala Election 2026: ഇത്തവണ കന്നിവോട്ടു ചെയ്താൽ എന്തുകിട്ടും?

    ഇത്തവണ കന്നിവോട്ടു ചെയ്താൽ എന്തൊക്കെ കിട്ടുമെന്ന് അറിയുമോ?  കന്നിവോട്ട് ചെയ്ത് പുറത്തിറങ്ങുന്നവർക്ക് കാത്തിരിക്കുന്നത് രുചികരമായ ഹൽവയായിരിക്കും.

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്താൻ ഇനി വെറും 10 ദിവസം മാത്രമാണ് ബാക്കി. ശക്തമായ ചൂട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തിരിച്ചടിയാണെങ്കിലും വേഗത്തിൽ പ്രചാരണം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. ദേശിയ നേതാക്കളെ കൊണ്ടു വന്ന് പ്രചാരണം കൊഴുപ്പിക്കാനാണ് മൂന്ന് പാർട്ടികളും മത്സരിക്കുന്നത്.  നരേന്ദ്രമോദിയും, രാഹുൽ ഗാന്ധിയും ഇതിനോടകം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും ഇവിടെ അറിയാം.

Published On - Mar 31,2026 2:03 PM

Follow Us