Kerala Bevco Holidays 2026: അവധി പെസഹ വ്യാഴമല്ല, ബെവ്കോയിൽ ക്യൂ നിൽക്കരുതേ
എപ്രിൽ 1-ന് സാധാരണ ഡ്രൈ ഡേയിലാണ് ഇത്തവണ തുടക്കം. ഇനി ബെവ്കോയിൽ വരാൻ പോകുന്നത് ദുഖ:വെള്ളിയാണ് അന്നേ ദിവസം ബെവ്കോ ഷോപ്പുകളും, ഔട്ട്‌ലെറ്റുകളും അവധിയായിരുന്നു. എന്നാൽ ഈസ്റ്റര്‍ ദിനത്തില്‍ അവധിയുണ്ടാവില്ലെന്നത് പ്രത്യേകം അറിഞ്ഞിക്കണം, എന്നാൽ അതല്ലാതെ മറ്റൊരു അവധിയും ഇത്തവണ ഏപ്രിലിൽ പ്രതീക്ഷിക്കാം. എപ്രിൽ മാസത്തിൽ അതല്ലാതെ മറ്റ് അവധികളില്ല

Kerala Bevco Holidays 2026
വരുന്ന മൂന്ന് ദിവസം സർക്കാർ ജീവനക്കാർക്ക് നീണ്ട അവധിയാണ് കാത്തിരിക്കുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി കഴിഞ്ഞാൽ പിന്നെ ശനിയും ഞായറും. ശനി പ്രവർത്തി ദിവസമാണെങ്കിലും അവധി എടുത്താൽ നാല് ദിവസം ലീവ് ആഘോഷിക്കാമെന്ന് ചുരുക്കം. ഇത്തവണ ബെവ്കോയുടെ അവധിയെ പറ്റിയും മദ്യപാനികൾ ചർച്ച തുടങ്ങി കഴിഞ്ഞു. അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.
എപ്രിൽ 1-ന് സാധാരണ ഡ്രൈ ഡേയിലാണ് ഇത്തവണ തുടക്കം. ഇനി ബെവ്കോയിൽ വരാൻ പോകുന്നത് ദുഖ:വെള്ളിയാണ് അന്നേ ദിവസം ബെവ്കോ ഷോപ്പുകളും, ഔട്ട്‌ലെറ്റുകളും അവധിയായിരുന്നു. എന്നാൽ ഈസ്റ്റര്‍ ദിനത്തില്‍ അവധിയുണ്ടാവില്ലെന്നത് പ്രത്യേകം അറിഞ്ഞിക്കണം. വിഷു ദിവസവും ബെവ്കോ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ ബാറുകൾ, ത്രിവേണി സ്റ്റോറുകൾ (മദ്യ വിൽപ്പനയുള്ള) ഇവിടങ്ങളിൽ എല്ലാം അവധികൾ വ്യത്യസ്തമായിരിക്കും. ഒപ്പം സംസ്ഥാനത്തെ പൊതു അവധികൾ മദ്യ വിൽപ്പനശാലകൾക്ക് വ്യത്യസ്തവുമായിരിക്കും.
ALSO READ: Bevco Holidays 2026: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്
2026-ൽ ഇനി ബെവ്കോയുടെ അവധികൾ
ഏപ്രിൽ 3 : ദുഖവെള്ളി
ജൂൺ 26 – ലോക ലഹരിവിരുദ്ധ ദിനം
ആഗസ്റ്റ് 15- സ്വാതന്ത്യദിനം
ആഗസ്റ്റ് 26 – തിരുവോണം
സെപ്റ്റംബർ 7- ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2- ഗാന്ധിജയന്തി
തിരഞ്ഞെടുപ്പിന്
തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 9-ന് മദ്യശാലകൾക്ക് കേരളമൊട്ടാകെ അവധി നൽകുന്നതാണ് പതിവ്. ബാറും, ബെവ്കോയും എല്ലാം ഇതൽ ഉൾപ്പെടും. അതുകൊണ്ട് അതേദിവസവും അവധി പ്രതീക്ഷിക്കാം. ഇതൊക്കെയാണ് എപ്രിലിലെ പ്രധാന ബെവ്കോ അവധികൾ.
( നിരാകരണം: സർക്കാർ നൽകിയിരിക്കുന്ന അവധി അറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണീ ലേഖനം, മദ്യപാനം ആരോഗ്യത്തിന് ഹാനീകരം, ടീവി-9 മലയാളം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല)