2025 Holidays: 2025-ല്‍ പൊതുഅവധി ദിനങ്ങള്‍ 27, ഏഴ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

2025 Holidays: 2025-ലെ പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി.

2025 Holidays: 2025-ല്‍ പൊതുഅവധി ദിനങ്ങള്‍ 27, ഏഴ് അവധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍

Image Credits: Aslan Alphan/E+/Getty Images

Updated On: 

10 Oct 2024 | 11:25 PM

തിരുവനന്തപുരം: അടുത്ത കലണ്ടർ വർഷത്തെ (2025) പൊതു അവധികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നൽകി. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ. 27 പൊതു അവധികളാണ് 2025-ൽ ഉള്ളത്.

അവധി ദിനങ്ങൾ:

ജനുവരി-2 വ്യാഴം (മന്നം ജയന്തി), ജനുവരി -26 ഞായർ (റിപ്പബ്ലിക് ദിനം), ഫെബ്രുവരി 26- ബുധൻ (ശിവരാത്രി), മാർച്ച്-31 (റംസാൻ), ഏപ്രിൽ 14 തിങ്കൾ (വിഷു), ഏപ്രിൽ 17- വ്യാഴം (പെസഹ വ്യാഴം), ഏപ്രിൽ 19 വെള്ളി (ദുഃഖവെള്ളി), മെയ് -1 വ്യാഴം (മെയ് ദിനം), ജൂൺ -6 വെള്ളി (ബക്രീദ്), ജൂലായ് -6 ഞായർ (മുഹറം), ജൂലായ്-24 വ്യാഴം (കർക്കടക വാവ്), ഓഗസ്റ്റ് -15 വെള്ളി (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ് -28 വ്യാഴം (അയ്യങ്കാളി ജയന്തി), സെപ്റ്റംബർ- 16 (മൂന്നാം ഓണം), നബിദിനം, സെപ്റ്റംബർ-4 വ്യാഴം (ഒന്നാം ഓണം), സെപ്റ്റംബർ-5 വെള്ളി (തിരുവോണം), സെപ്റ്റംബർ- 6 ശനി (മൂന്നാം ഓണം), സെപ്റ്റംബർ- 7 ഞായർ (നാലാം ഓണം), ഒക്ടോബർ 1 ബുധൻ (മഹാനവമി), ഒക്ടോബർ- 2 വ്യാഴം (വിജയദശമി/ ഗാന്ധി ജയന്തി), ഒക്ടോബർ- 20 തിങ്കൾ (ദീപാവലി), ഡിസംബർ -25 വ്യാഴം (ക്രിസ്മസ്).

പൊതു അവധി ദിവസങ്ങളായ രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വരുന്ന മറ്റ് അവധികൾ: ജനുവരി 26 (റിപ്പബ്ലിക് ഡേ), ഏപ്രിൽ 20 (ഈസ്റ്റർ), ജൂലായ് 7(മുഹറം), സെപ്റ്റംബർ- 7 (നാലാം ഓണം, ശ്രീനാരായണ ​ഗുരു ജയന്തി), സെപ്റ്റംബർ- 14 (ശ്രീകൃഷ്ണ ജയന്തി), സെപ്റ്റംബർ- 21 ( ശ്രീനാരായണ ​ഗുരു സമാധി).

നിയന്ത്രിത അവധി:

മാർച്ച് -4 (അയ്യാവൈകുണ്ഠസ്വാമി ജയന്തി), ഓഗസ്റ്റ് -9 (ആവണി അവിട്ടം), സെപ്റ്റംബർ- 17 (വിശ്വകർമദിനം).

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികൾ:

ജനുവരി- 26 (റിപ്പബ്ളിക് ദിനം), ഫെബ്രുവരി- 26 (ശിവരാത്രി), ഏപ്രിൽ- 19 (ദുഃഖ വെള്ളി), ഏപ്രിൽ- 1 (ബാങ്കുകളുടെ സാമ്പത്തിക വർഷ സമാപനം), മാർച്ച്-31 (റംസാൻ), മെയ് -1 (മെയ് ദിനം), ജൂൺ -6 (ബക്രീദ്), ഓഗസ്റ്റ് -15 (സ്വാതന്ത്ര്യദിനം), സെപ്റ്റംബർ- 7 (ശ്രീനാരായണ ഗുരു ജയന്തി), സെപ്റ്റംബർ-5 വെള്ളി (തിരുവോണം), (നബിദിനം), സെപ്റ്റംബർ-21 (ശ്രീനാരായണ ഗുരു സമാധി), ഒക്ടോബർ-2 (ഗാന്ധി ജയന്തി), ഒക്ടോബർ-20 (ദീപാവലി), ഡിസംബർ-25 (ക്രിസ്മസ്).

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു