Kerala Pay Revision: ശമ്പളപരിഷ്കരണം കുറയ്ക്കും, സർക്കാർ ജീവനക്കാർക്ക് പകരം ക്ഷാമബത്തയും ക്ഷാമാശ്വാസവും?

Kerala Government Employees Salary Revision: കേന്ദ്രസർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടത്തുന്നത്. എന്നാൽ, 2019-ലെ പതിനൊന്നാം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളമാണ് നിലവിൽ ലഭിക്കുന്നത്. 2024-ൽ കാലാവധി പൂർത്തിയായെങ്കിലും, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല.

Kerala Pay Revision: ശമ്പളപരിഷ്കരണം കുറയ്ക്കും, സർക്കാർ ജീവനക്കാർക്ക് പകരം ക്ഷാമബത്തയും ക്ഷാമാശ്വാസവും?

പ്രതീകാത്മക ചിത്രം

Updated On: 

27 Nov 2026 | 12:03 PM

സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്ന ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകളനുസരിച്ചാണ്. കേന്ദ്രസർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഞ്ച് വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടത്തുന്നത്. എന്നാൽ, 2019-ലെ പതിനൊന്നാം ശമ്പളപരിഷ്കരണം അനുസരിച്ചുള്ള ശമ്പളമാണ് നിലവിൽ ലഭിക്കുന്നത്. 2024-ൽ കാലാവധി പൂർത്തിയായെങ്കിലും, പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല.

പന്ത്രണ്ടാം ശമ്പളപരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജീവനക്കാർ. അതിനിടെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ശമ്പള, പെൻഷൻ പരിഷ്കരണം ഇനി 10 വർഷത്തിൽ ഒരിക്കൽ മതിയെന്ന വാദങ്ങളും ഉയരുന്നുണ്ട്. സാമ്പത്തിക ബാധ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.

ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ

ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കലാക്കി നിശ്ചയിക്കുകയും, പകരം ക്ഷാമബത്തയും  ക്ഷാമാശ്വാസവും കൃത്യമായി നൽകുകയും ചെയ്യുന്ന രീതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിവരം. .കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ദീർഘകാല ശമ്പള പരിഷ്കരണ ചക്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ശമ്പള പരിഷ്കരണ കാലാവധി 10 വർഷമാക്കുന്നതിലൂടെ വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ALSO READ: ഏറ്റവും കൂടുതൽ തുക സർക്കാർ ജീവനക്കാർക്കോ? ശമ്പളപരിഷ്കരണത്തിൽ ആശങ്ക

മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെ?

കേന്ദ്ര സർക്കാരിന്റെ മാതൃക പിന്തുടർന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും 10 വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണം നടത്തുന്നത്. കേരളം, പഞ്ചാബ് തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിലാണ് 5 വർഷത്തിലൊരിക്കൽ ശമ്പളം പരിഷ്കരിക്കുന്ന രീതി നിലവിലുള്ളത്.

കേരളം, കർണാടക, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തമായി ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചാണ് ശമ്പളപരിഷ്കരണം നടത്തുന്നത്. ഈ കമ്മിഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി, ജീവിതച്ചെലവ്, ജീവനക്കാരുടെ സംഘടനകളുടെ ആവശ്യങ്ങൾ എന്നിവ പഠിച്ച ശേഷം പുതിയ ശമ്പള സ്കെയിലുകളും അലവൻസുകളും സർക്കാരിന് ശുപാർശ ചെയ്യുന്നു. കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം, സംസ്ഥാന ധനകാര്യ വകുപ്പ് അത് വിശദമായി പരിശോധിക്കുകയും സംസ്ഥാനത്തിന്റെ ഖജനാവിന് താങ്ങാനാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെ സർക്കാർ ഉത്തരവായി പുറപ്പെടുവിക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാർശകൾ അതേപടിയോ, അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ചെറിയ മാറ്റങ്ങളോടെയോ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു ഉദ്യോഗസ്ഥ സമിതിയെയോ കമ്മിഷനെയോ നിയോഗിക്കാറുണ്ട്.

English Summary:

The Kerala government is considering revising salaries and pensions of state government employees and pensioners once every 10 years instead of the existing five-year cycle. The proposed change aims to reduce the financial burden on the state treasury while ensuring the timely payment of Dearness Allowance to employees and Dearness Relief to pensioners.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം