AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Government Employees: സർക്കാർ ജീവനക്കാർക്ക് ജോലി 5 ദിവസം മാത്രം, ശനിയും അവധി! തീരുമാനം 17ന്

Kerala government 5-day work week : പൊതുജന സേവനങ്ങളെയും ഭരണപരമായ പ്രവർത്തനങ്ങളെയും ബാധിക്കാത്ത രീതിയിൽ പ്രവൃത്തി സമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്നാണ് സൂചന. ജീവനക്കാരുടെ ജോലി സമയത്തിലും ഔദ്യോഗിക സമയക്രമത്തിലും വരാവുന്ന മാറ്റങ്ങളും യോഗത്തിൽ വിലയിരുത്തും.

Kerala Government Employees: സർക്കാർ ജീവനക്കാർക്ക് ജോലി 5 ദിവസം മാത്രം, ശനിയും അവധി! തീരുമാനം 17ന്
സെക്രട്ടറിയേറ്റ്Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Oct 2026 | 09:37 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. നിലവിലുള്ള ആറ് ദിവസത്തെ പ്രവൃത്തിവാരം മാറ്റി അഞ്ച് ദിവസമായി ചുരുക്കുന്നതിനെക്കുറിച്ചുള്ള നിർണ്ണായക യോഗം ഈ മാസം 17-ന് നടക്കും. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം.

ശനിയാഴ്ചയും അവധിയോ?

പൊതുജന സേവനങ്ങളെയും ഭരണപരമായ പ്രവർത്തനങ്ങളെയും ബാധിക്കാത്ത രീതിയിൽ പ്രവൃത്തി സമയം പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്നാണ് സൂചന. ജീവനക്കാരുടെ ജോലി സമയത്തിലും ഔദ്യോഗിക സമയക്രമത്തിലും വരാവുന്ന മാറ്റങ്ങളും യോഗത്തിൽ വിലയിരുത്തും.

ALSO READ: നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു

സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ സർവീസ് സംഘടനകളുടെ യോഗം ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി ചേരും. വിഷയത്തിൽ സംഘടനകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ 12-നകം ഇ-മെയിൽ മുഖേന സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഔദ്യോഗിക തലത്തിൽ നടക്കുന്ന ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉടൻ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കാം.

വിമർശനം ശക്തം

ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാൻ ആലോചിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിമർശനങ്ങളും ഉയരുന്നുണ്ട്. നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തു. നിലവിലെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചാല്‍ ജനങ്ങള്‍ക്ക് സേവനം കിട്ടേണ്ട ദിവസങ്ങള്‍ കുറയുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.

സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ വരുന്നു!

സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വരുന്നു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പ്രവർത്തനമാരംഭിക്കുന്നത്. അടുത്തവർഷം ജനുവരിയിൽ തുടങ്ങുമെന്നും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ച ശേഷം സ്വകാര്യസംഘടനകളുടെ ഭക്ഷണ വിതരണം മെഡിക്കൽ കോളേജ് ക്യാമ്പസിന് പുറത്താകും നടത്തുകയെന്നും മന്ത്രി കെ മുരളീധരൻ അറിയിച്ചു. അധികാരം ലഭിച്ചതിനുശേഷം മന്ത്രി മുരളീധരന്റെ പ്രഖ്യാപനമായിരുന്നു ആശുപത്രികളിലെ കമ്മ്യൂണിറ്റി കിച്ചൻ. ആശുപത്രിക്കുള്ളിൽ കൊടിയും വെച്ചുകൊണ്ട് ഭക്ഷണം വിതരണം നടത്താൻ സാധിക്കില്ല എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

English Summary:

Kerala government is considering reducing the number of working days in government offices from six to five per week, with both Saturdays and Sundays designated as holidays. A meeting with government employees’ service organisations is scheduled for October 17, 2026.

Follow Us