AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala government employees: ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് TA എത്ര ലഭിക്കും? ശമ്പളം നഷ്ടപ്പെടുത്തല്ലേ..

Kerala Service Rules for Departmental Tests: പരീക്ഷയുടെ യഥാർത്ഥ ദൈർഘ്യവും പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയവും ഉൾപ്പെടുത്തിയാണ് അവധി അനുവദിക്കുന്നത്. പി.എസ്.സിനടത്തുന്ന ഓപ്പൺ കോമ്പറ്റിറ്റീവ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഈ ആനുകൂല്യം ലഭിക്കില്ല. നിർബന്ധിത ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളിൽ ജീവനക്കാർക്ക് യാത്രാബത്ത  അനുവദനീയമാണ്.

Kerala government employees: ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് TA എത്ര ലഭിക്കും? ശമ്പളം നഷ്ടപ്പെടുത്തല്ലേ..
പ്രതീകാത്മക ചിത്രംImage Credit source: DEV IMAGES/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 23 Nov 2026 | 02:25 PM

കേരള സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ പൂർത്തിയാക്കുന്നതിനും, സർവീസിൽ സ്ഥിരപ്പെടുന്നതിനും, ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുമായി നടത്തുന്ന പ്രത്യേക യോഗ്യതാ പരീക്ഷകളാണ് ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകൾ. ഇത്തരം പരീക്ഷകളുമായി ബന്ധപ്പെട്ട് അവധി, ഡ്യൂട്ടി, യാത്രാബത്ത എന്നിവ അനുവദിക്കുന്നതിന് കേരള സർവീസ് റൂൾസിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. പരീക്ഷയുടെ സ്വഭാവമനുസരിച്ച് ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും.

നിർബന്ധിത പരീക്ഷകൾക്ക് ഡ്യൂട്ടി ആനുകൂല്യം

നിർബന്ധമായും പാസാകേണ്ട ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളിൽ (Obligatory Departmental Examinations) പങ്കെടുക്കാൻ ഒരു ഉദ്യോഗസ്ഥന് അനുമതി നൽകുകയോ നിർദേശിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, പരീക്ഷ നടക്കുന്ന ദിവസവും പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ ന്യായമായ സമയവും ഡ്യൂട്ടിയായി പരിഗണിക്കാവുന്നതാണ്. പ്രൊബേഷൻ പൂർത്തിയാക്കുന്നതിനോ സർവീസിൽ സ്ഥിരപ്പെടുന്നതിനോ ഇൻക്രിമെന്റ് ലഭിക്കുന്നതിനോ, വകുപ്പിലെ സാധാരണ പ്രമോഷൻ ലൈനിലുള്ള ഉയർന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ നിലവിലുള്ള തസ്തികയിൽ തുടരുന്നതിനോ നിർബന്ധമായും പാസാകേണ്ട പരീക്ഷകളാണ് പൊതുവെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.  കൂടാതെ, സർവീസിലുള്ള ജീവനക്കാർക്കായി സർക്കാർ പിന്നീട് നിർബന്ധമായും പാസാകണമെന്ന് നിർദേശിക്കുന്ന പരീക്ഷകളും ഈ വിഭാഗത്തിൽ ഉൾപ്പെടും.

ALSO READ: ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി; ജീവനക്കാരുടെ ആവശ്യങ്ങൾ എന്തെല്ലാം…

സ്പെഷ്യൽ കാഷ്വൽ ലീവ്

സ്ഥാനക്കയറ്റത്തിനോ മുൻഗണനയ്ക്കോ നിർബന്ധിത നിബന്ധനയാകാത്ത ഡിപ്പാർട്ട്‌മെന്റൽ പ്രമോഷൻ പരീക്ഷകളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡ്യൂട്ടിക്ക് പകരം സ്പെഷ്യൽ കാഷ്വൽ ലീവ് ആണ് അനുവദിക്കുക. ടൈപ്പിസ്റ്റുകൾ സ്റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അറ്റൻഡർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി പങ്കെടുക്കുന്ന സെലക്ടീവ് ടെസ്റ്റ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

പരീക്ഷയുടെ യഥാർത്ഥ ദൈർഘ്യവും പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സമയവും ഉൾപ്പെടുത്തിയാണ് ഈ അവധി അനുവദിക്കുന്നത്. പി.എസ്.സിനടത്തുന്ന ഓപ്പൺ കോമ്പറ്റിറ്റീവ് പരീക്ഷകളിൽ പങ്കെടുക്കുന്നതിന് ഈ ആനുകൂല്യം ലഭിക്കില്ല. കൂടാതെ, ഈ സ്പെഷ്യൽ കാഷ്വൽ ലീവ് സാധാരണ കാഷ്വൽ ലീവിനോടോ മറ്റ് റെഗുലർ അവധികളോടോ കൂട്ടിച്ചേർത്ത് എടുക്കാൻ പാടില്ല.

യാത്രാബത്ത (TA)

നിർബന്ധിത ഡിപ്പാർട്ട്‌മെന്റൽ പരീക്ഷകളിൽ പങ്കെടുക്കുന്നതിനായി പരീക്ഷാകേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ജീവനക്കാർക്ക് യാത്രാബത്ത  അനുവദനീയമാണ്. എന്നാൽ, ഒരു പ്രത്യേക പരീക്ഷയ്ക്ക് പരമാവധി രണ്ട് തവണ മാത്രമേ ടി.എ ലഭിക്കുകയുള്ളൂ. ജീവനക്കാരൻ ജോലി ചെയ്യുന്ന സ്റ്റേഷനിൽ തന്നെ പരീക്ഷാകേന്ദ്രം ലഭ്യമാണെങ്കിൽ, ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളില്ലാതെ മറ്റൊരു പരീക്ഷാകേന്ദ്രത്തിൽ പോയി പരീക്ഷ എഴുതുന്നതിന് യാത്രാബത്ത അനുവദിക്കില്ല.

English Summary:

Kerala Service Rules provide various benefits to government employees appearing for departmental examinations, including duty benefits, special casual leave and travel allowance. Employees appearing for departmental promotion tests that are not mandatory for promotion or seniority are eligible for special casual leave instead.

Follow Us