AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actor Sreejith Ravi: പോക്സോ കേസിൽ നടൻ ശ്രീജിത്ത് ഒരു വർഷം തടവും പിഴയും

വിചാരണവേളയിൽ കേസിൽ 21 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. പ്രതിയായ നടനിൽ നിന്നും ഈടാക്കുന്ന അമ്പതിനായിരം രൂപ പിഴ രണ്ട് അതിജീവിതകൾക്കും നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം വിധിയിൽ അപ്പീൽ നൽകുന്നതിനായി കോടതി ശ്രീജിത്ത് രവിക്ക് ഒരുമാസം സമയവും കൂടാതെ നിലവിൽ അദ്ദേഹത്തിന് ജാമ്യവും........

Actor Sreejith Ravi: പോക്സോ കേസിൽ നടൻ ശ്രീജിത്ത് ഒരു വർഷം തടവും പിഴയും
Sreejith RaviImage Credit source: Social Media
Ashli C
Ashli C | Published: 23 Nov 2026 | 06:57 PM

തൃശ്ശൂർ: അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ശിക്ഷ. പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. തൃശ്ശൂർ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 4 നാണ് കേസിനാസ്പദമായ സംഭവം. കേസിന്റെ വിധി ഇപ്പോൾ 2026 ലാണ് പുറപ്പെടുവിച്ചത്. പ്രത്യേക ജഡ്ജി രമ്യ മേനോൻ ആണ് ശിക്ഷ വിധിച്ചത് അയ്യന്തോളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി എന്നതാണ് നടന് എതിരായ പരാതി.

പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. വിചാരണവേളയിൽ കേസിൽ 21 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. പ്രതിയായ നടനിൽ നിന്നും ഈടാക്കുന്ന അമ്പതിനായിരം രൂപ പിഴ രണ്ട് അതിജീവിതകൾക്കും നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അതേസമയം വിധിയിൽ അപ്പീൽ നൽകുന്നതിനായി കോടതി ശ്രീജിത്ത് രവിക്ക് ഒരുമാസം സമയവും കൂടാതെ നിലവിൽ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചിട്ടുണ്ട്.

ALSO READ:സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് അ‌പമാനിച്ചു; പ്ലസ്ടു വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരേ പ്രതിഷേധം

വിവാഹമോചനം നേടിയ വിവരം മറച്ചുവെച്ച് വിവാഹ തട്ടിപ്പ്; വായ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കരയിൽ ആദ്യത്തെ വിവാഹം മറച്ചുവെച്ച് വിവാഹ തട്ടിപ്പ് നടത്തി എന്ന ആരോപണത്തിൽ വാഴ സിനിമയുടെ പ്രൊഡക്ഷൻ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ചോറ്റാനിക്കര കളയന്നൂർ സ്വദേശി ഇന്ദ്രജിത്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൊട്ടാരക്കര വാളകം സ്വദേശിനെ അമൃതയാണ് ഇന്ദ്രജിത്തിനെതിരെ പരാതി നൽകിയത്. ആദ്യം വിവാഹം ചെയ്തിരുന്ന ഇന്ദ്രജിത്ത് ആ ബന്ധം മറച്ചുവെക്കുകയും ഡിവോഴ്സ് ആയ വിവരം പുറത്ത് പറയാതിരിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ യുവതിക്ക് വിവാഹസമ്മാനമായി ലഭിച്ച സ്വർണ്ണം പ്രതി ഇന്ദ്രജിത്ത് കൈക്കൽ ആക്കി എന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

ENGLUSH SUMMARY

Actor Sreejith Ravi has been sentenced in a case involving the exposure of his private parts before minor girls in Ayyanthole. In this POCSO (Protection of Children from Sexual Offences) case, the actor was handed a one-year prison term and a fine of ₹50,000. The sentence was delivered by the Thrissur Fast Track Special Court. The incident in question took place on July 4, 2022, and the verdict has now been pronounced in 2026. Special Judge Ramya Menon delivered the sentence. The complaint against the actor is that he exposed himself to minor girls in Ayyanthole.

Follow Us