Kerala Rain Alert: തീവ്ര ന്യുനമർദ്ദം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, നദികളിൽ ജലനിരപ്പ് ഉയരുന്നു

Kerala Heavy Rain Warning: തെക്കു കിഴക്കൻ ഉത്തർപ്രദേശിന് മുകളിലാണ് നിലവിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Kerala Rain Alert: തീവ്ര ന്യുനമർദ്ദം; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, നദികളിൽ ജലനിരപ്പ് ഉയരുന്നു

Rain Alert

Published: 

18 Jul 2025 07:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

തെക്കു കിഴക്കൻ ഉത്തർപ്രദേശിന് മുകളിലാണ് നിലവിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂലൈ 17, 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും, 17 മുതൽ 21 വരെ അതിശക്തമായ അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണഅ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാ​ഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിൽ കനത്ത മഴ തുട‌രുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെ‌ട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ബാണാസുര സാ​ഗർ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം തുറന്ന് വിടാനാണ് നീക്കം.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്

18 ഇന്ന്: വയനാട്, കണ്ണൂർ, കാസർഗോഡ്.

19 ശനി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

20 ഞായർ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ഓറഞ്ച് അലർട്ട്

18 ഇന്ന്: ഇടുക്കി, മലപ്പുറം, കോഴിക്കോട്

19 ശനി: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

20 ഞായർ: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

21 തിങ്കൾ: കണ്ണൂർ, കാസറഗോഡ്.

യെല്ലോ അലർട്ട്

18 ഇന്ന്: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്

19 ശനി: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

20 ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

21 തിങ്കൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്