Kerala High Speed Rail: കേരളത്തിന്റെ എല്ലാ മുക്കും മൂലയും അതിവേഗ റെയില്‍ കവര്‍ ചെയ്യും; കേരള ഗ്രീന്‍ റെയിലിന് സ്റ്റോപ്പുകള്‍ ഇവിടങ്ങളില്‍
Pathanamthitta Junction Included in Kerala High Speed Rail Plan: തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ നിന്നാരംഭിച്ച് കണ്ണൂരുള്ള മുണ്ടയാട് എന്ന സ്ഥലം വരെ നീളുന്നതാണ് നിര്‍ദിഷ്ടി പാത. ഏകദേശം 473.20 കിലോമീറ്റര്‍ ദൈര്‍ഘ്യം പാതയ്ക്കുണ്ടായിരിക്കും. നിലവിലെ റെയില്‍പാത കടന്നുപോകുന്ന സ്ഥിലത്ത് കൂടിയായിരിക്കില്ല ഈ പാതയുടെ യാത്ര എന്നൊരു പ്രത്യേകത കൂടിയുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച കെ റെയില്‍ നിന്നും വലിയ മാറ്റങ്ങള്‍ വരുത്തി പുത്തന്‍ റെയില്‍ സംവിധാനം ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് വിഡി സതീശന്‍ സര്‍ക്കാര്‍. മെട്രോമാന്‍ ഇ ശ്രീധരന്‍ പദ്ധതിയ്ക്കായി തയാറാക്കി നല്‍കിയ വിശദമായ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത് മെട്രോമാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
കേരളത്തിന്റെ അതിവേഗ റെയില്‍പാത
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ നിന്നാരംഭിച്ച് കണ്ണൂരുള്ള മുണ്ടയാട് എന്ന സ്ഥലം വരെ നീളുന്നതാണ് നിര്‍ദിഷ്ടി പാത. ഏകദേശം 473.20 കിലോമീറ്റര്‍ ദൈര്‍ഘ്യം പാതയ്ക്കുണ്ടായിരിക്കും. നിലവിലെ റെയില്‍പാത കടന്നുപോകുന്ന സ്ഥിലത്ത് കൂടിയായിരിക്കില്ല ഈ പാതയുടെ യാത്ര എന്നൊരു പ്രത്യേകത കൂടിയുണ്ട്.
മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകളായിരിക്കും ഈ പാതയില്‍ ഉപയോഗിക്കുക. അതിനാല്‍ തന്നെ അതിവേഗ യാത്ര നടത്താനും സാധിക്കും. ലോകത്തിലെ അത്യാധുനി റെയില്‍വേ സംവിധാനങ്ങളോട് കിടപിടിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് ഇരട്ടപ്പാത ഒരുക്കുക.
സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാത നിര്‍മിക്കുന്നത് വഴി ഭാവിയില്‍ റെയില്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എളുപ്പമാക്കുന്നതാണ്. ഓരോ സ്‌റ്റേഷനുകളും തമ്മില്‍ 21.5 കിലോമീറ്റര്‍ ദൂരമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലൂടെ 6.5 കിലോമീറ്റര്‍ ദൂരം ടണലിലൂടെയോ അല്ലെങ്കില്‍ ഭൂമിക്കടിയിലൂടെയോ ആയിരിക്കും പാത കടന്നുപോകുന്നത്. ശേഷിക്കുന്ന ദൂരം ആകാശപാത ആയാണ് നിര്‍മിക്കാന്‍ നീക്കം.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന റെയില്‍പാത നിര്‍മിക്കാന്‍ വെറും 20 മീറ്റര്‍ വീതിയില്‍ മാത്രം ഭൂമി ഏറ്റെടുത്താല്‍ മതിയാകും. നിര്‍മാണത്തിന് ശേഷം ഈ ഭൂമി അതിന്റെ ഉടമകള്‍ക്ക് തന്നെ കൃഷിക്കോ കന്നുകാലി വളര്‍ത്തലിനോ പാട്ടത്തിന് നല്‍കാനും ആലോചനയുണ്ട്. കൂടാതെ, സ്വന്തം സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഹരിത റെയില്‍പാത കൂടിയായിരിക്കും ഇത്.
Also Read: Kottayam Traffic Restriction: ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം
അതിവേഗ റെയിലിന് എവിടെയെല്ലാം സ്റ്റോപ്പുകള്‍
തിരുവനന്തപുരം സിറ്റി (പൂജപ്പുര), തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷന്‍, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയര്‍പോര്‍ട്ട്, ചാലക്കുടി, തൃശൂര്‍ ജങ്ഷന്‍, പട്ടാമ്പി ജങ്ഷന്‍, മലപ്പുറം, കരിപ്പൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട് ജങ്ഷന്‍, ബാലുശേരി, നാദാപുരം, കൂത്തുപറമ്പ്, കണ്ണൂര്‍ (മുണ്ടയാട്) എന്നിവിടങ്ങളിലാണ് നിലവില്‍ ട്രെയിനിന്‍ സ്റ്റോപ്പുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്ക് ചിലപ്പോള്‍ ഭാവിയില്‍ മാറ്റം സംഭവിച്ചേക്കാം.
എത്ര പേര്‍ക്ക് യാത്ര ചെയ്യാം?
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 800 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ട്രെയിനുകളാണ് സര്‍വീസ് നടത്തുക. തിരക്കുള്ള സമയങ്ങളില്‍ ഓരോ 20 മിനിറ്റിലും ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കും. സാധാരണ സമയങ്ങളില്‍ 40 മിനിറ്റായിരിക്കും കാത്തിരിപ്പ് സമയം. ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഭാവിയില്‍ 16 വരെ ആക്കി ഉയര്‍ത്താനും ധാരണയുണ്ട്. ഓരോ അഞ്ച് മിനിറ്റിലും ട്രെയിന്‍ സര്‍വീസുകളും ഉണ്ടാകും.
English Summary
Kerala High Speed Rail Project, Kerala Bullet Train Route, Kerala High Speed Rail Stations, Pathanamthitta Junction, Kerala Airport Connectivity, Kerala Mega Infrastructure Project, Kerala Development News, Kerala Railway News, High Speed Rail Kerala Route, Kerala Transport Project.