Kerala Local Holiday : വെട്ടിക്കോട്ട് ആയില്യം; ഇന്ന് മാവേലിക്കരയ്ക്ക് പുറമെ ഇവിടെയും അവധിയാണ്

Kerala School Local Holiday Today For Vettikode Ayilam : ആലപ്പുഴ ജില്ലയിലെ ഒരു താലൂക്കിനും നഗരസഭയ്ക്കും ഏതാനും പഞ്ചായത്തുകൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചൊവ്വ പകൽ മൂന്നിന്‌ നാഗരാജാവിന്റെ ആയില്യം എഴുന്നള്ളത്ത് നടക്കുന്നതാണ്. കന്നി മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.

Kerala Local Holiday : വെട്ടിക്കോട്ട് ആയില്യം; ഇന്ന് മാവേലിക്കരയ്ക്ക് പുറമെ ഇവിടെയും അവധിയാണ്

Vetticode Ayilyam Holiday

Published: 

06 Oct 2026 | 12:41 AM

ആലപ്പുഴ : ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ വിവിധ ഇടങ്ങളിൽ ഇന്ന് പ്രാദേശിക അവധി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പളളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമായിരിക്കും. നേരത്തെ മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം

കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നായ ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് ഐതീഹ്യം. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം. കന്നി മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വിഷ്ണുഭഗവാനൊപ്പമുള്ള നാഗരാജാവ് അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം.

ALSO READ : ​Kerala Railway Update: വേണാട് എക്‌സ്പ്രസ്സിലെ തിരക്കിൽ പെടേണ്ട; പുതിയ ട്രെയിനിന് പച്ചക്കൊടി

കിഴക്കോട്ടാണ് ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശിൽപ്പങ്ങളും ഉണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ ആണ് ഇവിടെ പിന്തുടരുന്നത്. ഇടവമാസത്തിലെ ആയില്യം മുതൽ കന്നിമാസത്തിലെ ആയില്യംവരെ സർപ്പങ്ങൾക്ക് പുറ്റടവ് കാലമായതിനാൽ ഈ കാലയളവിൽ സർപ്പബലി നടത്താറില്ല. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ ദീപാരാധന, അത്താഴപ്പൂജ എന്നിവ ഇവിടെ എപ്പോഴുമില്ല.

ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനം ആയില്യം മഹോത്സവമാണ്. ഇതിലെ ഏറ്റവും പ്രധാനചടങ്ങായ എഴുന്നള്ളത്ത് ദർശിക്കുവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ആയില്യം എഴുന്നള്ളത്ത് ദർശിച്ചാൽ അടുത്ത ഒരു വർഷത്തേക്ക് സർപ്പഭയം ഉണ്ടാകില്ലെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങളിലൊന്ന്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദർശിച്ചു മടങ്ങണമെന്നാണ് ആചാരം. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ.

​

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്