Kerala Lottery Result : ആർക്ക് കിട്ടും 80 ലക്ഷം?; കാരുണ്യ കെആർ 667 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും

Kerala Lottery Result Today : കാരുണ്യ ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. കാരുണ്യ കെആർ 667 ലോട്ടറി ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result : ആർക്ക് കിട്ടും 80 ലക്ഷം?; കാരുണ്യ കെആർ 667 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും

Kerala Lottery Result Today (Image Courtesy - Social Media)

Updated On: 

17 Aug 2024 | 12:31 PM

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെആർ 667 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർകി ഭവനിൽ ഉച്ചക്ക് 3 മണിക്ക് നറുക്കെടുപ്പ് നടക്കും.

12 സീരീസുകളാണ് ലോട്ടറിയിൽ ഉള്ളത്. 5 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. 8000 രൂപ വീതമുള്ള സമാശ്വാസ സമ്മാനം 11 പേർക്കും 5000 രൂപ വീതമുള്ള നാലാം സമ്മാനം 18 പേർക്കും ലഭിക്കും. അഞ്ചാം സമ്മാനമായ 2000 രൂപ വീതം 10 പേർക്കും ആറാം സമ്മാനമായ 1000 രൂപ വീതം 14 പേർക്കും ലഭിക്കും. ഏഴാം സമ്മാനം 500 രൂപ വീതവും എട്ടാം സമ്മാനം നൂറ് രൂപ വീതവുമാണ്.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com വഴി ഫലം അയാം. ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൂഹമാധ്യമ പേജുകളിലൂടെ നറുക്കെടുപ്പ് തത്സമയം കാണാൻ സാധിക്കും.

Also Read : Autorickshaw Permit: നാടെങ്ങും ഓടാം! ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; തീരുമാനം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടേത്

5,000 രൂപയില്‍ താഴെയുള്ള തുക സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻ്റിൻ്റെ പക്കൽ നിന്നും തുക കൈപ്പറ്റാം. 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലഭിച്ചവർക്ക് തുക ലഭിക്കണമെങ്കിൽ ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം.

5,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറ്റിയെടുക്കാം. ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് പുറമേ, വിൻ വിൻ ലോട്ടറി, സ്ത്രീശക്തി, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

 

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്