AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : കാരുണ്യ ലോട്ടറി KR-765 നറുക്കെടുപ്പ് മാറ്റിവച്ചു

Karunya Lottery KR-765 Draw Postponed : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ സാധാരണ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ ( Karunya ). എന്നാൽ ഇന്ന് ( ഓഗസ്റ്റ് 15 ) സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു. ഞായറാഴ്ചയിലേക്ക് ആണ് നറുക്കെടുപ്പ് മാറ്റി വച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറികളുടെ ഫലം പുറത്തു വരാറ്.

Kerala Lottery Result : കാരുണ്യ ലോട്ടറി KR-765 നറുക്കെടുപ്പ് മാറ്റിവച്ചു
Kerala Lottery Result
Amal KV
Amal KV | Updated On: 15 Aug 2026 | 03:43 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ സാധാരണ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ ( Karunya ). എന്നാൽ ഇന്ന് ( ഓഗസ്റ്റ് 15 ) സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു. ഞായറാഴ്ചയിലേക്ക് ആണ് നറുക്കെടുപ്പ് മാറ്റി വച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറികളുടെ ഫലം പുറത്തു വരാറ്.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും ജനകീയമായ ലോട്ടറിയാണ് കുരണ്യ ഭാ​ഗ്യക്കുറി.  കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം നേടുന്ന ആൾക്ക് 25 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ആകട്ടെ പത്തുലക്ഷം രൂപയുമാണ് സ്വന്തമാക്കാൻ കഴിയുക. 50 രൂപയാണ് കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിലയായി വരുന്നത്.

ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും.ലോട്ടറിയുടെ ഔദ്യോഗിക ഫലം വന്ന് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകുക.

ഒന്നാം സമ്മാനത്തിന് പുറമെ മറ്റ് ഒട്ടേറെ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. സമാശ്വാസ സമ്മാനമായി 5,000 രൂപ വീതം 12 പേർക്കാണ് ലഭിക്കുക. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും. നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ .

( നിരാകരണം: കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

The Karunya lottery, conducted by the Kerala State Lotteries Department, is typically drawn every Saturday. However, the draw for today (August 15) has been postponed due to Independence Day celebrations; it has been rescheduled for Sunday. Usually, the results of the State Lotteries Department’s draws are announced at 3 PM.

Follow Us