Plus One Result 2026: പ്ലസ് വൺ പരീക്ഷാഫലം ഇന്ന്, റിസൾട്ടറിയാം ഈ ലിങ്കുകൾ വഴി
Kerala Plus One VHSE Result 2026: സംസ്ഥാനത്തെ പ്ലസ് വൺ ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷ്ണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. കഴിഞ്ഞ മാർച്ച് മാസം പൂർത്തിയായ പരീക്ഷയുടെ റിസൾട്ടാണ് പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ ഏതൊക്കെ എന്നും എങ്ങനെ റിസൾട്ട് അറിയാമെന്നും വിശദമായി നോക്കാം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷ്ണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. കഴിഞ്ഞ മാർച്ച് മാസം പൂർത്തിയായ പരീക്ഷയുടെ റിസൾട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ജൂൺ പത്തിന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് നാടുകളിൽ പരീക്ഷ മാറ്റി വച്ചതിനെ തുടർന്ന് റിസൾട്ട് നീളുകയായിരുന്നു. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന വെബ് സൈറ്റുകൾ ഏതൊക്കെ എന്നും എങ്ങനെ റിസൾട്ട് അറിയാമെന്നും വിശദമായി നോക്കാം.
പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം
- ഫലം അറിയുന്നതിന് ഔദ്യോഗിക വെബ് സൈറ്റായ results.hse.kerala.gov.in ൽ കയറുക
- Kerala Plus One Result 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നമ്പറും ജനന തീയതിയും നല്‍കുക
- ശേഷം സ്‌ക്രീനില്‍ പരീക്ഷാ ഫലം വരും
- ഇത് തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക
Also Read: നീറ്റ് പുനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് യോഗ്യത; സ്കോർ അറിയാൻ…
ഫലം അറിയാൻ കഴിയുന്ന മറ്റ് വെബ്സെെറ്റുകൾ
- dhsekerala.gov.in
- results.hse.kerala.gov.in
- keralaresults.nic.in
- results.kite.kerala.gov.in
- results.kerala.gov.in
- DigiLocker
- PRD Live
- Saphalam KITE Mobile App
പരീക്ഷയിൽ ജയിക്കാൻ 35 ശതമാനം മാർക്ക് ആണ് വേണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ വിഎച്ച്എസ്ഇ ആദ്യവർഷ പരീക്ഷകൾ നടന്നത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, തുടങ്ങിയ ടീമുകളിലായി ആകെ നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 80 മാർക്കിൽ ആയിരുന്നു എഴുത്തു പരീക്ഷ നടന്നത്. ബാക്കി 20 മാർക്ക് ഇന്റേണൽ അസസ്മെന്റിന് ആയിരുന്നു. വിജയിക്കാൻ സാധിക്കാത്തവർക്ക് സേ പരീക്ഷയ്ക്ക് ഫലം വന്നതിന് ശേഷം അപേക്ഷിക്കാം.
English Summary
The results of the state’s Plus One (Class 11) examinations will be announced today. The results for both the Higher Secondary and Vocational Higher Secondary first-year courses are being released. The results will be published at 3:00 PM. These are the results for the examinations concluded last March. Let us take a detailed look at the websites where the results will be published and how to access them.