AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

നീറ്റ് പുനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് യോഗ്യത; സ്കോർ അ‌റിയാൻ…

NEET-UG 2026 results declared: 2026-ലെ നീറ്റ് യുജി (NEET UG) പുന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 11.21 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി.

നീറ്റ് പുനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് യോഗ്യത; സ്കോർ അ‌റിയാൻ…
Neet Ug 2026 Results DeclaredImage Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 17 Jul 2026 | 06:47 AM

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തിയ 2026-ലെ നീറ്റ് യുജി (NEET UG) പുന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 11.21 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ യോഗ്യത നേടി. രണ്ട് വിദ്യാർഥികൾ സംയുക്തമായി ഇത്തവണ ടോപ് സ്കോറർമാരായിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവരാണ് 715 മാർക്ക് നേടി ടോപ് സ്കോറർമാരായത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ജൂൺ 21-നാണ് രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്തിയത്.

നീറ്റ് യോഗ്യത നേടിയതിൽ 58 ശതമാനവും പെൺകുട്ടികൾ ആണ്. ഈ വർഷം 56.05% വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പരീക്ഷയെഴുതിയ 20 ലക്ഷത്തോളം പേരിൽ നിന്നാണ് 11.21 ലക്ഷം പേർ വിജയിച്ചത്. ഏകദേശം 8.8 ലക്ഷം പേർക്ക് യോഗ്യത നേടാനായില്ല. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ nta.ac.in, neet.nta.nic.in എന്നിവയിലൂടെ തങ്ങളുടെ സ്കോർകാർഡും റാങ്ക് വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

Also Read: നീറ്റ് ചോദ്യങ്ങൾക്കായി കോച്ചിങ് സെന്റർ ഉടമ നൽകിയത് 5 ലക്ഷം; കോടതിയെ അറിയിച്ച് സിബിഐ

ഇത്തവണ ആർക്കും മുഴുവൻ മാർക്കും (720/720) നേടാൻ കഴിഞ്ഞിട്ടില്ല. 19 വിദ്യാർഥികൾ 700-ലധികം മാർക്ക് നേടി. 138 വിദ്യാർഥികൾ 690-ന് മുകളിൽ മാർക്ക് നേടി. ഇവരിൽ 93 ശതമാനവും 17- 19 പ്രായപരിധിയുള്ള, ആദ്യമായി നീറ്റ് എഴുതിയ വിദ്യാർഥികളാണ്. ഉത്തർപ്രദേശിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ യോഗ്യത നേടിയത് (1.7 ലക്ഷത്തിലധികം പേർ). ലക്ഷദ്വീപിൽ നിന്ന് 43 പേർ യോഗ്യത നേടി.

ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ സ്കോർകാർഡുകൾ, ഓൾ ഇന്ത്യ റാങ്ക് (AIR), കാറ്റഗറി തിരിച്ചുള്ള കട്ട്-ഓഫുകൾ, മെറിറ്റ് ലിസ്റ്റുകൾ എന്നിവ nta.ac.in, neet.nta.nic.in എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിട്ടുണ്ട്. കൗൺസിലിംഗ് നടപടികളും പ്രവേശന പ്രക്രിയകളും കൃത്യസമയത്ത് തന്നെ നടക്കുമെന്ന് എൻടിഎ അറിയിച്ചു.

നേരത്തെ മെയ് 3 ന് നീറ്റ് പരീക്ഷ നടന്നെങ്കിലും പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി. തുടർന്ന് കർശന സുരക്ഷയോടെ ജൂൺ 21 ന് നടന്ന പുനഃപരീക്ഷയുടെ ഫലമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ആകെ 5,440 കേന്ദ്രങ്ങളിലായിട്ടായിരുന്നു പുനപരീക്ഷ നടന്നത്.

റിസൾട്ട് പ്രഖ്യാപനത്തിന് മുന്നോടിയായി, NTA അന്തിമ ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. ഫിസിക്സിലെ ഒരു ചോദ്യം മൂല്യനിർണ്ണയത്തിൽ നിന്നും ഒഴിവാക്കി. ഇതനുസരിച്ച് പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികൾക്കും ഈ ചോദ്യത്തിന് 4 ബോണസ് മാർക്ക് വീതം ലഭിച്ചു. കൂടാതെ മറ്റൊരു ഫിസിക്സ് ചോദ്യത്തിന് രണ്ട് ശരി ഉത്തരങ്ങൾ ഉണ്ടായിരുന്നതിനാൽ, ഇതിൽ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുത്തവർക്കും 4 മാർക്ക് വീതം നൽകിയിട്ടുണ്ട്.

ശരിയായ ഉത്തരങ്ങൾക്ക് +4 മാർക്കും തെറ്റായവയ്ക്ക് -1 നെഗറ്റീവ് മാർക്കും ലഭിക്കുന്ന സാധാരണ രീതി തന്നെയാണ് പിന്തുടർന്നത്. നീറ്റ് റിസൾട്ട് വന്നതോടെ ബിരുദ മെഡിക്കൽ പ്രവേശനത്തിനുള്ള എംസിസി കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കാൻ വഴിയൊരുങ്ങി. കൗൺസിലിങ്ങിന് മുന്നോടിയായി, 2026-27 അക്കാദമിക് സെഷനിൽ ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) 9,911 അധിക MBBS സീറ്റുകൾ അംഗീകരിച്ചിട്ടുണ്ട്.

റിസൾട്ട് എങ്ങനെ പരിശോധിക്കാം?

എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. “റീ നീറ്റ് 2026 ഫലം” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് അപേക്ഷാ നമ്പറും പാസ്‌വേഡും നൽകുക. ശേഷം സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ പിൻ പൂരിപ്പിക്കുക. ഡീറ്റെയിൽസ് പരിശോധിച്ചശേഷം സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഉടൻ തന്നെ റീ നീറ്റ് 2026 സ്കോർകാർഡ് സ്ക്രീനിൽ ദൃശ്യമാകും. ഭാവിയിലെ ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.

English Summary

The National Testing Agency (NTA) has declared the results of the 2026 NEET UG re-examination. This time, 11.21 lakh students qualified for admission to medical, dental, AYUSH and allied degree courses across the country. Aryan Gupta from Punjab and Panshul Bensal from Haryana were the top scorers with 715 marks. 19 students scored more than 700 marks. 138 students scored more than 690 marks.

Follow Us