Kerala Rain Alert: ജാഗ്രതാ… ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു! ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Update: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

Kerala Rain Alert: ജാഗ്രതാ... ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു! ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Update

Updated On: 

18 Nov 2025 | 07:22 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് സ്വർണപ്പാളി ഇളക്കിമാറ്റി എസ്ഐടി പരിശോധന

കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ആൻഡമാൻ കടൽ തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നിട്ടുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിലാണ് ശക്തമായ കാറ്റിന് സാധ്യത.

അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ മത്സ്യംബന്ധനത്തിനും പോകാൻ പാടുള്ളതല്ല. കേരളത്തിൽ നാളെ വരെ ഇടിമിന്നലിൽ ഉള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അപകടകാരികളാണ്. മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും ഇടിമിന്നൽ ഭീഷണിയാണ്.വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്കും ശക്തമായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ