AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: ഇന്നും മഴ വടക്കോട്ട്… ഇടിയും മിന്നലും കാറ്റും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Kerala Rain Alert Today On March 31: വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽമഴ ലഭിച്ചതോടെ ചൂടിന് വലിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്.

Kerala Rain Alert: ഇന്നും മഴ വടക്കോട്ട്… ഇടിയും മിന്നലും കാറ്റും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 31 Mar 2026 | 05:58 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതുപോലെ കേരളത്തിൽ ഇന്ന് മുതൽ ഏപ്രിൽ മൂന്ന് വരെയുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ഈ ജില്ലക്കാർ ശ്രദ്ധിക്കുക… വന്നൂ ഈ മാസത്തിലെ ആദ്യത്തേയും അവസാനത്തെയും യെല്ലോ അലർട്ട്

അതേസമയം, കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ വേനൽ മഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്ന് കഠിനമായ ചൂടിന് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ ചൂടാണ് ഇത്തവണ അനുഭവപ്പെട്ടിരുന്നത്. വേനൽമഴ ലഭിച്ചതോടെ ഈ ചൂടിന് വലിയ ശമനം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.

 

 

Follow Us