Kerala Rain Alert Update: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala Rain Alert Update: ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

Kerala Rain Alert Update: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Rain Alert

Published: 

27 Aug 2025 | 01:44 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാൻ കാരണം. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും വെള്ളിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Also Read:ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിനെതിരെ പീഡന പരാതി, കുടുംബ പ്രശ്നമെന്ന് പാർട്ടി

അതേസമയം ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത മൂന്നു മണിക്കൂറിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ
Private Bus: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും, എറണാകുളത്ത് ഒറ്റ ദിവസം 80 കേസുകൾ, 1.30 ലക്ഷം രൂപ പിഴ
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ
MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
8,699 രൂപയുടെ ഐടെൽ സ്മാർട്ട്ഫോൺ!
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ