Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
kerala Rain Relief Package Announced : കേരളത്തിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ - പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പാക്കേജ് സംബന്ധിച്ച തീരുമാനം ഉണ്ടായത്. തുടർന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ വാർത്താ സമ്മേളത്തിലൂടെയാണ് പാക്കേജ് പ്രഖ്യാപിച്ചത്.

VD Satheesan, Kerala Rain
തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയിൽ ദുരിതാശ്വാസ – പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പാക്കേജ് സംബന്ധിച്ച തീരുമാനം ഉണ്ടായത്. തുടർന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ വാർത്താ സമ്മേളത്തിലൂടെയാണ് പാക്കേജ് പ്രഖ്യാപിച്ചത്. മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നൽകും. സംസ്‌കാരച്ചടങ്ങുകൾക്കായി അടിയന്തര സഹായമായി 10,000 രൂപയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ ഓരോ കുടുംബത്തിനും 10,000 രൂപ വിതം നൽകും. ക്യാമ്പുകളിൽ രജസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ സഹായം ലഭിക്കും. മഴിയിൽ ഭൂമിയും വീടും ഒരുപോലെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 12 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് നിർമ്മാണത്തിനായി 6 ലക്ഷം രൂപ സഹായമായി കിട്ടും.
Also Read : കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രതിദിനം ഒരാൾക്ക് 300 രൂപ വീതം ഒരു കുടുംബത്തിലെ പരമാവധി 2 പേർക്ക് എന്ന വിധത്തിൽ അനുവദിക്കും. കേടുപാട് വന്ന വീടുകൾ കേടുപാടുകൾ തീർത്ത് താമസയോഗ്യമാക്കുന്നതുവരെ വാടക വീടുകളിൽ താമസിക്കുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കും. കനത്ത മഴയിലും കാറ്റിലും കൃഷി നാശം സംഭവിച്ചവർക്ക് നിലവിൽ നൽകിവരുന്ന സാഹായത്തിൽ നിന്ന് 25 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
വെള്ളം കയറി കടകൾക്കും സാമഗ്രികൾക്കും നാശനഷ്ടം സംഭവിച്ച കച്ചവടക്കാർക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം നൽകും. ദുരിതബാധിതരായ ചെറുകിട വ്യവസായങ്ങൾക്ക് 12 ലക്ഷം വരെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതി ( Soft Loan Scheme ) നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കടൽകയറ്റ ഭീഷണിയുള്ള തീരപ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു എന്നും അപകടസാധ്യത കൂടിയ തീരപ്രദേശങ്ങളിൽ അടിയന്തരമായി ജിയോബാഗുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. മൽസ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ‘പുനർഗേഹം’ പദ്ധതി കൂടുതൽ സാമ്പത്തിക സഹായത്തോടെ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary
The State Government has announced relief and rehabilitation packages in response to the rain-related calamities in Kerala. The decision regarding the package was taken during a cabinet meeting held in Thiruvananthapuram today. Subsequently, Chief Minister V.D. Satheesan announced the package at a press conference. Families of those who lost their lives due to the rains and floods will be provided with ₹8 lakh each.