നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
Kerala School Holiday October 6: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തോടനുബന്ധിച്ച് നാളെ മാവേലിക്കര താലൂക്ക്, കാർത്തികപ്പളളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകൾ എന്നീ സ്ഥലങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചൊവ്വ പകൽ മൂന്നിന് നാഗരാജാവിന്റെ ആയില്യം എഴുന്നള്ളത്ത് നടക്കും.

Kerala School Holiday October 6
മാവേലിക്കര: ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവത്തോടനുബന്ധിച്ച് നാളെ മാവേലിക്കര താലൂക്ക്, കാർത്തികപ്പളളി താലൂക്കിലെ കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകൾ എന്നീ സ്ഥലങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന്റെ ഭാഗമായ പൂയം ഉത്സവം ഇന്ന് നടക്കും. വൈകിട്ട് ആറിനാണ് പൂയം ദീപാരാധന തൊഴൽ. ചൊവ്വ പകൽ മൂന്നിന് നാഗരാജാവിന്റെ ആയില്യം എഴുന്നള്ളത്ത് നടക്കും. പുണർതം ഉത്സവദിനമായ ഞായറാഴ്‌ച നടന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്‌തു.
ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം
കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നായ ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം ആലപ്പുഴ ജില്ലയിൽ കായംകുളം-പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. പരശുരാമന്‍ മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളില്‍ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് ഐതീഹ്യം. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടികോട് ആയതിനാല്‍ ആദിമൂലം വെട്ടിക്കോട് എന്നാണു വിശേഷണം.
ALSO READ: ക്യൂ നിൽക്കേണ്ട, ചില്ലറ വേണ്ട!; കെഎസ്ആർടിസി ട്രാവൽ കാർഡ് എങ്ങനെ ഉപയോഗിക്കാം?
കന്നി മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. വിഷ്ണുഭഗവാനൊപ്പമുള്ള നാഗരാജാവ് അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങളിലൊന്നാണ് വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം.
കിഴക്കോട്ടാണ് ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനു ചുറ്റും ധാരാളം നാഗ പ്രതിമകളും ശിൽപ്പങ്ങളും ഉണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾ ആണ് ഇവിടെ പിന്തുടരുന്നത്. ഇടവമാസത്തിലെ ആയില്യം മുതൽ കന്നിമാസത്തിലെ ആയില്യംവരെ സർപ്പങ്ങൾക്ക് പുറ്റടവ് കാലമായതിനാൽ ഈ കാലയളവിൽ സർപ്പബലി നടത്താറില്ല. മറ്റ് ക്ഷേത്രങ്ങളിലെപ്പോലെ ദീപാരാധന, അത്താഴപ്പൂജ എന്നിവ ഇവിടെ എപ്പോഴുമില്ല.
ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനം ആയില്യം മഹോത്സവമാണ്. ഇതിലെ ഏറ്റവും പ്രധാനചടങ്ങായ എഴുന്നള്ളത്ത് ദർശിക്കുവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ആയില്യം എഴുന്നള്ളത്ത് ദർശിച്ചാൽ അടുത്ത ഒരു വർഷത്തേക്ക് സർപ്പഭയം ഉണ്ടാകില്ലെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങളിലൊന്ന്. ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദർശിച്ചു മടങ്ങണമെന്നാണ് ആചാരം. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ.
English Summary
A local holiday has been declared tomorrow for Mavelikara Taluk, as well as the Kayamkulam Municipality and the Panchayats of Krishnapuram, Pathiyoor, Kandalloor, and Devikulangara in Karthikappally Taluk, in connection with the Ayilyam festival at the Adimoolam Vettikode Nagaraja Swami Temple. The ‘Ayilyam Ezhunnallathu’ (ceremonial procession) of Nagaraja, a key part of the festival, will take place on Tuesday at 3 PM.