Kerala Weather Update: കേരളത്തെ വലച്ച് കാലവര്‍ഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

Kerala Rain Warning August 8 Saturday: കനത്ത മഴ തുടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് വിവരം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി.

Kerala Weather Update: കേരളത്തെ വലച്ച് കാലവര്‍ഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ഇന്നത്തെ കാലാവസ്ഥ

Updated On: 

08 Aug 2026 | 06:10 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വരും ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് വിവരം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി.

വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശേഷിക്കുന്ന ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടുമാണ്.

ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചനം. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.

ഓഗസ്റ്റ് 11 വരെ മഴ തുടരും

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ 2026 ഓഗസ്റ്റ് 7 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ അല്ലെങ്കില്‍ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ കനക്കും! നാല് ജില്ലകളിൽ റെഡ് അലർട്ട്; മുന്നറിയിപ്പുകൾ

ഓഗസ്റ്റ് 7,8 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഓഗസ്റ്റ് 7 മുതല്‍ 8 തീയതികളില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയേറെയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാനിടയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

English Summary

Heavy rain is expected in Kerala on August 8, with an extremely heavy rain warning in parts of the state. Seven districts are under an orange alert. North and Central Kerala are likely to remain on high alert due to the weather conditions. People are advised to stay cautious and follow official updates.

Follow Us
Related Stories
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട്
Kerala School Rain Holiday: തോരാമഴയ്ക്ക് ശമനമില്ല, എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Arjun Ayanki: അടിയന്തര സാഹചര്യത്തിൽ അർജുൻ ആയങ്കിയെ വെടിവയ്ക്കാൻ നിർദ്ദേശം! കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങളും പുറത്ത്
Hospital Pay Wards : വരുമാന പരിധി പ്രശ്നമല്ല, ഇനി എല്ലാവർക്കും സർക്കാർ ആശുപത്രികളിലെ പേ വാർഡ് എടുക്കാം
കുടിച്ച ചായയുടെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് വയോധികന്റെ തട്ടുകട അടിച്ചു തകർത്ത യുവാവ് പിടിയിൽ
Kerala Floods : പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ, എം.വി.ഡി ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
മഴക്കാലത്ത് ബൈക്ക് മെയിന്റനൻസ് എങ്ങനെ വേണം?
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു