Kerala Rain Alert: കുട മടക്കാന്‍ വരട്ടെ, മഴ ഇനിയും പെയ്യും; പക്ഷേ, കാലാവസ്ഥയില്‍ ഒരു ‘ട്വിസ്റ്റ്’

IMD Rain Alert July 11 1 PM Weather Alert: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയും. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 15 വരെ ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ജൂലൈ 15 വരെ ഗ്രീന്‍ അലര്‍ട്ടാണ്,

Kerala Rain Alert: കുട മടക്കാന്‍ വരട്ടെ, മഴ ഇനിയും പെയ്യും; പക്ഷേ, കാലാവസ്ഥയില്‍ ഒരു ട്വിസ്റ്റ്

IMD Rain Alert

Published: 

11 Jul 2026 | 02:50 PM

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയും. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 15 വരെ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ്‌ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ജൂലൈ 15 വരെ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ മഴ പൂര്‍ണമായി പിന്‍വാങ്ങിയെന്ന് കരുതാനാകില്ല. എല്ലാ ജില്ലയിലും നേരിയതോ, മിതമായ തോതിലോ മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 15.6 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലിമീറ്റര്‍ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ഗ്രീന്‍ അലര്‍ട്ടുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഒരു ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ട് ജാഗ്രതാ മുന്നറിയിപ്പുമില്ല.

സമീപദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലൊഴികെ മിക്കയിടത്തും ശക്തമായ മഴ പെയ്തിരുന്നു. എന്നാല്‍ ഇനി കുറച്ചുദിവസത്തേക്ക് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്.

ഔദ്യോഗിക അറിയിപ്പ്:

എന്താണ് മഴ കുറയാന്‍ കാരണം?

കാലവര്‍ഷ കാറ്റ്, ന്യൂനമര്‍ദ്ദം ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളാണ് സമീപദിവസത്തില്‍ ശക്തമായ മഴ നല്‍കിയിരുന്നത്. എന്നാല്‍ ഈ അനുകൂലഘടകങ്ങള്‍ ദുര്‍ബലമായതാണ് നിലവിലെ സാഹചര്യത്തിന് കാരണം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നതും, പസഫിക്കിലെ ബവി ചുഴലിക്കാറ്റ് ചൈനയില്‍ കര കയറുന്നതോടെ ഇതിന്റെ സ്വാധീനം അവസാനിക്കുന്നതും കേരളത്തിലെ മഴ ദുര്‍ബലമാക്കിയേക്കാം. എന്നാല്‍ ജൂലൈ 20-ന് ശേഷം മഴയില്‍ അല്‍പം പുരോഗതിയുണ്ടായേക്കാമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

Also Read: Kerala Weather Update: മഴ ഇന്ന് എവിടെയെല്ലാം? ശക്തി കുറയുമോ കൂടുമോ; ഇന്നത്തെ കാലാവസ്ഥ

ജാഗ്രതാ നിര്‍ദ്ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം. കര്‍ണാടക തീരങ്ങളില്‍ പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40-60 കി.മീ വേഗതയില്‍ വരെ കാറ്റ് വീശിയടിച്ചേക്കാം. നാളെ വിവിധ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 കി.മീ മുതല്‍ 65 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പുള്ള പ്രദേശങ്ങള്‍ ചുവടെ:

  • മധ്യ പടിഞ്ഞാറൻ അറബിക്കടൽ
  • മധ്യ കിഴക്കൻ അറബിക്കടൽ
  • വടക്കൻ അറബിക്കടൽ
  • തെക്കു പടിഞ്ഞാറൻ അറബിക്കടൽ
  • സോമാലിയ, ഒമാൻ തീരങ്ങൾ
  • കന്യാകുമാരി പ്രദേശം
  • തെക്കൻ തമിഴ്‌നാട് തീരം
  • ഗൾഫ് ഓഫ് മാന്നാർ

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

കേരളത്തില്‍ മഴയുടെ ശക്തി കുറയുമെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയുൾപ്പെടെ നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കനത്ത മഴ മുന്നറിയിപ്പിലുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

അരുണാചൽ പ്രദേശ്, അസം, മേഘാലയ, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു.

English Summary

The IMD issued a new weather update for Kerala on July 11 at 1:00 PM. Light to moderate rainfall is expected across the state. This rain warning applies to every single district. Residents should expect wet weather conditions throughout the day.

Loading...
Unable to load recommendations.
Follow Us
Related Stories
Robo Maveli : തിരുവാതിര സ്റ്റെപ്പൊക്കെ ഇട്ട് മാസായി വന്നതാ, ദേ വെട്ടിയിട്ട വാഴത്തണ്ട് പോലെ! കൊച്ചിയിൽ റോബോ മാവേലിക്ക് സംഭവിച്ചത്?
PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
MVD On Modification : ഒരു മോഡിഫിക്കേഷനും വേണ്ട, പിടിച്ചാൽ നല്ല ഫൈനടിക്കും – നിർദേശവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ
CM VD Satheesan Onam Wishes: അതിജീവനത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധികളിൽ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണവും; ആശംസകൾ നേർന്നു മുഖ്യമന്ത്രി
Kerala Weather Update: കൂടുതൽ ഇടങ്ങളി​ൽ യെല്ലോ അ‌ലർട്ട്; 11 ജില്ലകളിൽ ഇന്ന് ശക്തമായ മഴ
Pinarayi Vijayan: എല്ലാം ഞാനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല; പിണറായി വിജയനെ കടന്നാക്രമിച്ച് സിപിഐ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി