Kerala Weather Update: കനത്ത മഴ വരുന്നു, യെല്ലോ അലർട്ട്; ശബരിമലയിലും മുന്നറിയിപ്പ്
Kerala Rain Alert: വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ 24 മുതൽ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി അലർട്ട് പ്രഖ്യാപിച്ചത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ 24 മുതൽ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തെക്കൻ ജില്ലകളിലാണ് ശക്തമായ മഴ സാധ്യത മുൻനിർത്തി അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ്
യെല്ലോ അലർട്ട്
- നവംബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
- നവംബർ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി
- നവംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഗ്രീൻ അലർട്ട്
- നവംബർ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- നവംബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- നവംബർ 24: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ALSO READ: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ദിവസങ്ങളിൽ
- നവംബർ 25: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- നവംബർ 26: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ചൂട് കൂടുന്നോ?
തുലാവർഷത്തിന്റെ സ്വാധീനം കുറഞ്ഞു തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും ചൂടും അനുഭവപ്പെടുകയാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയും നിലനിൽക്കുന്നു. ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത. കൂടാതെ, രാത്രികാലങ്ങളിലും പുലർച്ചെയും മൂടൽമഞ്ഞിനും തണുപ്പിനും സാധ്യതയുണ്ട്.
ശബരിമല കാലാവസ്ഥ
| തീയതി | സ്ഥലം | കാലാവസ്ഥ പ്രവചനം | മുന്നറിയിപ്പ് |
| നവംബർ 22 | സന്നിധാനം | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 22 | പമ്പ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 22 | നിലക്കൽ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 23 | സന്നിധാനം | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 23 | പമ്പ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 23 | നിലക്കൽ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. | ഇല്ല |
| നവംബർ 24 | സന്നിധാനം | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ 2 സെ.മീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. | കനത്ത മഴ (24 മണിക്കൂറിൽ 7.11 സെ.മീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ് |
| നവംബർ 24 | പമ്പ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ 2 സെ.മീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. | മണിക്കൂറിൽ 7.11 സെ.മീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ് |
| നവംബർ 24 | നിലക്കൽ | ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറിൽ 2 സെ.മീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. | മണിക്കൂറിൽ 7.11 സെ.മീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ് |
English Summary:
The India Meteorological Department has forecast heavy rainfall in Kerala over the coming days and issued yellow alerts for several districts from November 24, with southern districts expected to receive particularly heavy showers.