Kerala Weather Update: കുട മറക്കേണ്ട ഇന്നും ഇടിവെട്ടി മഴ പെയ്യും, മുന്നറിയിപ്പുകൾ ഈ ജില്ലകൾക്ക്
IMD Issued green alert in these districts : ഈ മാസം അവസാനിക്കുന്നത് വരെ ഈ ജില്ലകളിൽ കാലാവസ്ഥ വരണ്ടതായി തുടരും. ലക്ഷദ്വീപിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും 26-ാം തീയതി മുതൽ മഴ മാറി നിൽക്കും.
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും ഇനി വരും ദിവസങ്ങളിലും മഴ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിൽ മഴ തുടരുമെങ്കിലും വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ വരണ്ടതായിരിക്കുമെന്നാണ് റിപ്പോർട്ട്.
പ്രധാന വിവരങ്ങൾ
കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് നേരിയത് മുതൽ മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് മഴ തുടരും. എന്നാൽ 26 മുതൽ 28 വരെ ഈ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞ് ‘നേരിയ മഴ’ മാത്രമായിരിക്കും ലഭിക്കുക.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് മുതൽ മഴ പെയ്യാൻ സാധ്യതയില്ല. ഈ മാസം അവസാനിക്കുന്നത് വരെ ഈ ജില്ലകളിൽ കാലാവസ്ഥ വരണ്ടതായി തുടരും. ലക്ഷദ്വീപിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും 26-ാം തീയതി മുതൽ മഴ മാറി നിൽക്കും.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 2.5 mm മുതൽ 15.5 mm വരെ പെയ്യുന്നതിനെയാണ് നേരിയ മഴ എന്ന് കണക്കാക്കുന്നത്. 5.6 mm മുതൽ 64.4 mm വരെയാണ് മിതമായ മഴ. അതായത്, മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സാധാരണ ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ശക്തമായ മഴയ്ക്ക് നിലവിൽ സാധ്യതയില്ല.