AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തുലാം തുടങ്ങും മുമ്പ് ഒരു ട്രയൽ: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴ വരുന്നു; യെല്ലോ അ‌ലർട്ടുള്ള ജില്ലകൾ

Kerala Weather Update October 13: ഈ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ, അ‌തായത് ഒക്ടോബർ 15 മുതൽ 17 വരെയുള്ള തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് ഇന്ന് ഏറ്റവും പുതിയതായി പുറത്തിറക്കിയ കാലാവസ്ഥാ അ‌പ്ഡേറ്റിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അ‌റിയിച്ചിരിക്കുന്നു. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ​ഒറ്റപ്പെട്ട മഴ തുടരും.

തുലാം തുടങ്ങും മുമ്പ് ഒരു ട്രയൽ: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത മഴ വരുന്നു; യെല്ലോ അ‌ലർട്ടുള്ള ജില്ലകൾ
Kerala Weather Update October 13Image Credit source: baona/E+/Getty Images
Prasanth Kumar
Prasanth Kumar | Published: 13 Oct 2026 | 02:41 PM

തിരുവനന്തപുരം: ഒക്ടോബർ 18ന് തുലാം മാസം ആരംഭിക്കുകയാണ്, അ‌തിന് മൂന്ന് ദിവസം മുമ്പ് മുതൽ കേരളത്തിൽ മഴ കനക്കാൻ പോകുന്നു. ഈ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ, അ‌തായത് ഒക്ടോബർ 15 മുതൽ 17 വരെയുള്ള തിയതികളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് ഇന്ന് ഏറ്റവും പുതിയതായി പുറത്തിറക്കിയ കാലാവസ്ഥാ അ‌പ്ഡേറ്റിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അ‌റിയിച്ചിരിക്കുന്നു. വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ ​ഒറ്റപ്പെട്ട മഴ തുടരും, എന്നാൽ മഴയുടെ ശക്തി കണക്കിലെടുത്ത് വ്യാഴം മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ ചില ജില്ലകളിൽ യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

വ്യാഴാഴ്ച (15/10/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ അ‌ഞ്ച് ജില്ലകളിലും 16ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിലും 17ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ അ‌ഞ്ച് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അ‌ലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ബെംഗളൂരു–മംഗളൂരു ട്രെയിൻ റൂട്ടിൽ വൻ മാറ്റം; കോഴിക്കോട് എക്‌സ്പ്രസ് സർവീസ് വൈകുമോ?

ഈ ജില്ലകളിൽ വ്യാഴം മുതൽ ശനി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്നും സൂക്ഷിക്കണം ഇടിമിന്നലിനെ

ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, മിന്നലിനെ സൂക്ഷിക്കണം എന്ന ശക്തമായ മുന്നറിയിപ്പുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (13/10/2026) നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 15/10/2026 മുതൽ 17/10/2026 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40- 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (13/10/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രധാനമായും സൂക്ഷിക്കേണ്ടത് മിന്നലിനെ ആണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ല എന്നുകരുതി മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

The month of Thulam begins on October 18, and rainfall in Kerala is set to intensify three days prior to that. In its latest update, the India Meteorological Department has announced that heavy rain is expected across various districts of Kerala from Thursday to Saturday- specifically between October 15 and 17.

Follow Us