AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: വെന്തുരുകാൻ കേരളം, ആശ്വാസ മഴ എന്ന്?; കാലാവസ്ഥ പ്രവചനം

Kerala Weather Update Today: പകൽ താപനില സാധാരണയേക്കാൾ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും താപനില 37°C മുതൽ 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് ഒരിടത്തും മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം.

Kerala Weather Update: വെന്തുരുകാൻ കേരളം, ആശ്വാസ മഴ എന്ന്?; കാലാവസ്ഥ പ്രവചനം
Kerala Heat WaveImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 06:05 AM

തിരുവനന്തുപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂടാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, വരുന്ന ദിവസങ്ങളിലൊന്നും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. ഇനിയും ചൂട് കനക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിെബ്രുവരി പകുതിയോടെ തന്നെ കേരളത്തിൽ ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്.

പകൽ താപനില സാധാരണയേക്കാൾ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല ജില്ലകളിലും താപനില 37°C മുതൽ 40°C വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് ഒരിടത്തും മഴയ്ക്ക് സാധ്യതയില്ലെന്നാണ് പ്രവചനം. വരണ്ട കാലാവസ്ഥ തുടരുന്നത് കൃഷിയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്നു.

ALSO READ: കൊടുംചൂടിൽ കേരളം, മഴ ഇനിയെന്ന്? കാലാവസ്ഥ ഇങ്ങനെ….

അതേസമയം, ഫെബ്രുവരി മൂന്നാം വാരത്തോടെ തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ചില പ്രവചനങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വ്യാപകമായ മഴയ്ക്ക് മാർച്ച് മാസം വരെ കാത്തിരിക്കേണ്ടി വരും. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ തെക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ചൂട് കൂടുമ്പോൾ ശ്രദ്ധിക്കേണ്ടത്

ദാഹം തോന്നിയില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കുക. ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിർബന്ധമാക്കുക.

ഉച്ചസമയത്ത് (11 AM – 3 PM) അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ചിലപ്പോൾ സൂര്യഘാതത്തിന് കാരണമാകും.

വെയിലത്ത് ജോലി ചെയ്യുന്നവർ നിർബന്ധമായും ഇടവേളകൾ എടുക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുക.

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക, പഴവർഗ്ഗങ്ങൾ ശീലമാക്കുക. കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രമിക്കുക.

Follow Us