Kerala Rain Alert: യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍; തീവ്രന്യൂനമര്‍ദ്ദം തുടരുന്നു; തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala Rain Forecast: കേരളത്തില്‍ ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. ഓഗസ്ത് 23 വരെയുള്ള മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Rain Alert: യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍; തീവ്രന്യൂനമര്‍ദ്ദം തുടരുന്നു; തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Rain Alert

Published: 

19 Aug 2026 | 03:35 PM

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. ഓഗസ്ത് 23 വരെയുള്ള മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓഗസ്ത് 20 മുതല്‍ 23 വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മള ലഭിക്കാം.

വടക്കന്‍ ജാര്‍ഖണ്ഡ്, തെക്കുപടിഞ്ഞാറന്‍ ബിഹാര്‍, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ് മുകളില്‍ തീവ്രന്യൂനമര്‍ദ്ദം തുടരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറില്‍ ജാര്‍ഖണ്ഡ്, തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖലയായി ദുര്‍ബലപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരളതീരത്ത് നാളെ (ഓഗസ്ത് 20) വൈകുന്നേരം 5.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും, കടലാക്രമണത്തിനും സാധ്യതയുണ്ട്. പ്രത്യേക ജാഗ്രത വേണ്ട പ്രദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
  • കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
  • ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
  • എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
  • തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
  • മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
  • കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
  • കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
  • കാസര്‍കോട്‌: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

Also Read: Kerala Weather Update: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്

തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറിത്താമസിക്കണം. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

English Summary

IMD has issued a yellow alert for five districts in Kerala today, August 19. Kottayam, Ernakulam, Idukki, Kannur, and Kasaragod are expected to receive isolated heavy rainfall. These regions may witness rainfall measuring between 64.5 mm and 115.5 mm within 24 hours.

Loading...
Unable to load recommendations.
Follow Us
തേങ്ങത്തൊണ്ട് ഇനി കളയേണ്ട; ഗാർഡൻ അടിപൊളിയാക്കാം
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്