Kerala Rain Alert: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കരുത്തോടെ മഴ തിരിച്ചെത്തുന്നു
Kerala Rain Forecast for Today and Tomorrow: കേരളത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാലു ജില്ലകളിലും, നാളെ രണ്ട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കണ്ണൂരും കാസര്‍കോടുമാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

Rain alert news
Kerala Weather Update: കേരളത്തില്‍ ഇന്നും (ഓഗസ്ത് 18) നാളെയും (ഓഗസ്ത് 19) വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാലു ജില്ലകളിലും, നാളെ രണ്ട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളായ കണ്ണൂരും കാസര്‍കോടുമാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം ഗ്രീന്‍ അലര്‍ട്ടാണ്. ഓഗസ്ത് 18 മുതല്‍ 22 വരെയുള്ള മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
ഓഗസ്ത് 20 മുതല്‍ 22 വരെ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. നേരിയത് മുതല്‍ മിതമായ തോതില്‍ വരെ മഴ പ്രതീക്ഷിക്കാം. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു.
യെല്ലോ അലര്‍ട്ട്
- ഓഗസ്ത് 18: കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്
- ഓഗസ്ത് 19: കണ്ണൂര്‍, കാസര്‍കോട്
Also Read: Kerala Rain Alert: നിങ്ങളുടെ നാട്ടിൽ മഴയുണ്ടോ? സംസ്ഥാനത്ത് ഇന്ന് യെല്ലോ അലർട്ട് ഇവിടെ
കടലാക്രമണത്തിന് സാധ്യത
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി താഴെ പറയുന്ന തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പുള്ള സ്ഥലങ്ങള്‍ ചുവടെ:
- തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
- കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
- ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)
- എറണാകുളം (മുനമ്പം എഫ്എച്ച് മുതൽ മറുവക്കാട് വരെ)
- തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ)
- മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ)
- കോഴിക്കോട് (ചോമ്പാല എഫ്എച്ച് മുതൽ രാമനാട്ടുകര വരെ)
- കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ)
- കാസര്‍കോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ)
കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള തീരപ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറി താമസിക്കണം. മുന്നറിയിപ്പുള്ള സമയത്ത് ചെറിയ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ കടലിലേക്ക് ഇറക്കരുത്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിര്‍ത്തണം.
അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിന് സമീപമുള്ള കന്യാകുമാരി തീരപ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിന് സമീപമുള്ള തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ 45-65 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
English Summary
The IMD predicted heavy rain in Kerala for the next 5 days. A Yellow Alert is active for Kottayam, Ernakulam, Kannur, and Kasaragod today (Aug 18). The alert continues for Kannur and Kasaragod tomorrow (Aug 19). The official weather update was issued at 1:00 PM today.