AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Welfare Pensions: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, ജൂലൈ മാസത്തിൽ 3,000 രൂപയോ?

Welfare Pension Distribution: പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ 1325 കോടിയാണ് സമാഹരിച്ചത്.

Welfare Pensions: ക്ഷേമ പെൻഷൻ ഇന്ന് മുതൽ, ജൂലൈ മാസത്തിൽ 3,000 രൂപയോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 24 Jul 2026 | 09:04 AM

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ. അടുത്ത മാസം മൂന്നിനകം പെന്‍ഷൻ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കി. 51,11,908 പേരാണ് സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ദേശീയ സമൂഹ സഹായ പദ്ധതി പ്രകാരം 8,46, 456 പേര്‍ക്കും പെന്‍ഷനുണ്ട്.

പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം പെന്‍ഷൻ കമ്പനിക്ക് വായ്പയ്ക്കായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍ സോര്‍ഷ്യം സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. പെന്‍ഷൻ മുടങ്ങാതിരിക്കാൻ 9 ശതമാനം പലിശയിൽ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരിൽ നിന്ന് തുക തിരികെ കിട്ടാൻ കാലതാമസമെന്ന സംഘങ്ങളുടെ പരാതിപ്പെടുകയും പുതിയ കണ്‍സോര്‍ഷ്യത്തിനുള്ള സാധ്യത സര്‍ക്കാര്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഹകരണ വകുപ്പ് നടപടി.

പെൻഷൻ എത്ര രൂപ?

പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടായിരം രൂപയാണ് ക്ഷേമ പെൻഷനായി ലഭിക്കുന്നത്. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക. വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.

ALSO READ: ഒറ്റപ്പെട്ട മഴ തുടരും, ചൂടും പിന്നാലെയുണ്ടേ… ഇന്നത്തെ കാലാവസ്ഥ

മൂവായിരം രൂപ എന്ന് മുതൽ?

അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ മൂവായിരം രൂപയായി വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ, ജൂലൈ മാസത്തിലും രണ്ടായിരം രൂപ തന്നെയാകും ലഭിക്കുന്നത്. എന്നാൽ, വരുംമാസങ്ങളിൽ പെൻഷൻ തുക ഉയർന്നേക്കുമെന്നാണ് സൂചന. ക്ഷേമ പെൻഷൻ കൂട്ടാൻ കാലതാമസം വരില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ,000 രൂപവീതം പെൻഷൻ നൽകണമെങ്കിൽ മാസംതോറും 1,986 കോടി രൂപ വകയിരുത്തണം.

ക്ഷേമപെൻഷൻ മസ്റ്ററിങ് 2026

സംസ്ഥാനത്ത് സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് വേണ്ടിയുള്ള മസ്റ്ററിങ് നടക്കുന്നു. മസ്റ്ററിങ് പൂർത്തിയായശേഷം കർശനപരിശോധനയിലൂടെ അനർഹരെ ഒഴിവാക്കാനാണ് സർക്കാർ നീക്കം. അനർഹരെ ഒഴിവാക്കി വർധിപ്പിച്ച പെൻഷന്റെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും മസ്റ്ററിങ് കഴിയുന്നതോടെ മരിച്ചു പോയവർ ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ, പുതുതായി പെൻഷന് അപേക്ഷിക്കുന്നവർ അതിൽക്കൂടുതലാണെന്നതും ശ്രദ്ധേയമാണ്.

വരുമാനപരിധി കുറച്ചുകാണിച്ചും വിദേശത്തു ജോലിയുള്ളവരുടെ വിവരം മറച്ചുവെച്ചും ഒട്ടേറെപ്പേർ പെൻഷൻ കൈപ്പറ്റുന്നുണ്ട്. കുടുംബ വാർഷികവരുമാനം ലക്ഷം രൂപയിൽ കൂടുതലുള്ളവർ, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ആദായനികുതി നൽകുന്നവർ, 1,000 സിസി വാഹനമുള്ളവർ, മറ്റു പെ‍ൻഷൻ വാങ്ങുന്നവർ തുടങ്ങിയവർ നിലവിൽ ക്ഷേമപെൻഷന് അർഹരല്ല.

English Summary:

The distribution of welfare pensions for the month of July begins today. The government has issued an order mandating that the distribution be completed by the 3rd of next month. There are 5,111,908 social security pension beneficiaries in the state.

Follow Us