AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kollam Teacher Assault Case: പോലീസിൽ പരാതി കൊടുക്കെന്ന് ഭീഷണി; കേസായപ്പോൾ കൊല്ലത്തെ അധ്യാപകൻ ഒളിവിൽ

Kollam Anchal Teacher Assault Case: അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനെതിരെയാണ് പരാതി പുറത്തുവരുന്നത്. കരുകോൺ റിയാസ്– റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് അധ്യാപകൻ തല്ലിയതായി പരാതി ലഭിച്ചത്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്.

Kollam Teacher Assault Case: പോലീസിൽ പരാതി കൊടുക്കെന്ന് ഭീഷണി; കേസായപ്പോൾ കൊല്ലത്തെ അധ്യാപകൻ ഒളിവിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 12 Sep 2026 | 08:44 PM

കൊല്ലം: അഞ്ചലിൽ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ അധ്യാപകൻ ഒളിവിൽ. ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികളാണ് ഇപ്പോൾ പുറത്തുവരുന്നത്. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനെതിരെയാണ് പരാതി പുറത്തുവരുന്നത്. കരുകോൺ റിയാസ്– റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് അധ്യാപകൻ തല്ലിയതായി പരാതി ലഭിച്ചത്. ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചതായാണ് പരാതിയിൽ പറയുന്നത്.

ട്യുഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിച്ച് വായിച്ചതിന് പിന്നാലെയാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ തല്ലിയത്. വൈകിട്ട് ട്യുഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും ശക്തമായി അടിയേറ്റ പാടുകൾ കണ്ടെത്തിയത്.

ALSO READ: ഒരു മിനിമം മര്യാദ ആകാം; ബാങ്ക് മാനേജരുടെ പെരുമാറ്റത്തിനെതിരേ കുറിപ്പുമായി നടി മീനാക്ഷി

ഇതിന് പിന്നാലെ മാതാപിതാക്കൾ അധ്യാപകനെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുക്ക് എന്നാണ് മറുപടി നൽകിയതെന്ന് കുടുംബം പറഞ്ഞു. സുഫിയാനെതിരെ കുട്ടിയുടെ കുടുംബമാണ് മൊഴി നൽകിയത്. തുടർന്ന് അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാലിന് പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിയും പരാതിയുമായി രം​ഗത്തെത്തിയത്. തനിക്കും ഇതേ രീതിയിൽ മർദനമേറ്റതായാണ് പരാതി ലഭിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അധ്യാപകനായ സുഫിയാൻ ഒളിവിലാണ്. അ‍ഞ്ചൽ പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹത

അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചതിൽ ദുരൂഹത തുടരുന്നു. അടിമാലി പഞ്ചായത്തിലെ ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്‌സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, രിഹാൻ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടികളുടെ മരണത്തിന് പിന്നാലെ അവരുടെ ശരീരത്തിൽ തിന്നർ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊഴിയിൽ വൈരുധ്യമുള്ളതിനാൽ വിശദമായി ചോദ്യം ചെയ്യുന്നതിന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിയതിനുശേഷമാണ് മരിച്ചത്.

English Summary:

Kollam Anchal tutorial teacher assault case. Police get more complaints against accused. After case filed accused one is currently absconding.

Follow Us