Kozhikode Light Metro: കോഴിക്കോട് ലൈറ്റ് മെട്രോ എവിടെ? തിരുവനന്തപുരം മെട്രോ പദ്ധതികളും ചർച്ചകളിൽ

കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രാരംഭഘട്ടത്തിൽ തന്നെ അനിശ്ചിതത്വത്തിൽ. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കാര്യത്തിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കൽ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

Kozhikode Light Metro: കോഴിക്കോട് ലൈറ്റ് മെട്രോ എവിടെ? തിരുവനന്തപുരം മെട്രോ പദ്ധതികളും ചർച്ചകളിൽ

പ്രതീകാത്മക ചിത്രം

Published: 

10 Nov 2026 | 08:34 AM

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പ്രാരംഭഘട്ടത്തിൽ തന്നെ അനിശ്ചിതത്വത്തിൽ. 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, കോഴിക്കോട് ലൈറ്റ് മെട്രോയുടെ കാര്യത്തിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കൽ പ്രവൃത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ഒന്നര പതിറ്റാണ്ടിലേറെയായി വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന പദ്ധതിയാണ് കോഴിക്കോട് ലൈറ്റ് മെട്രോ. 2011-12 കാലഘട്ടത്തിലാണ് കോഴിക്കോട്ട് മോണോറെയിൽ പദ്ധതി ആശയം സജീവമായത്. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 14.2 കിലോമീറ്റർ ദൂരത്തിൽ 15 സ്റ്റേഷനുകളോടെയായിരുന്നു ആദ്യ പദ്ധതി. പദ്ധതി നേരിടുന്ന ഈ കാലതാമസം വിമർശനങ്ങൾ ഉയർത്തുകയാണ്.

പദ്ധതി വൈകാൻ കാരണമെന്ത്?

കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ സമഗ്ര മൊബിലിറ്റി പദ്ധതി റിപ്പോർട്ടും ആൾട്ടർനേറ്റീവ് അനാലിസിസ് റിപ്പോർട്ടും സർക്കാരിന്റെ പരിഗണനയിലാണ്. 2017-ലെ മെട്രോ റെയിൽ നയത്തിനും കേന്ദ്ര നിർദ്ദേശങ്ങൾക്കും അനുസൃതമായ ഈ റിപ്പോർട്ടുകൾക്ക് സർക്കാരിന്റെ അന്തിമ അംഗീകാരം ലഭിച്ചാൽ മാത്രമേ ഡി.പി.ആർ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാകൂവെന്നാണ് വിവരം.

2011-12 കാലഘട്ടത്തിലാണ് കോഴിക്കോട്ട് മോണോറെയിൽ പദ്ധതി ആശയം സജീവമായത്. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 14.2 കിലോമീറ്റർ ദൂരത്തിൽ 15 സ്റ്റേഷനുകളോടെയായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഉയർന്ന നിരക്ക് കാരണം മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചാണ് 2014-ൽ ലൈറ്റ് മെട്രോയിലേക്ക് മാറിയത്. 2017-ൽ കേന്ദ്രസർക്കാർ പുതിയ മെട്രോ നയം കൊണ്ടുവന്നതും, പിന്നീട് 2022-ൽ പദ്ധതിയുടെ നിർവഹണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറിയതുമെല്ലാം പദ്ധതിയുടെ പുരോഗതിയെ ബാധിച്ചു.  അധികൃതരുടെ ഭാഗത്തുനിന്നും വേഗത്തിലുള്ള നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

തിരുവനന്തപുരം മെട്രോ – നടപടികൾ

തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിർദിഷ്ട മെട്രോ പദ്ധതിയുടെ ഡിപിആറപം പരിഷ്കരിച്ച സമഗ്ര മൊബിലിറ്റി പ്ലാനും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണുള്ളത്. മെട്രോ റെയിൽ വിഭാഗം, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പദ്ധതി വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കായി അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2017ലെ ദേശീയ മെട്രോ റെയിൽ നയത്തിൽ നിഷ്കർഷിച്ചിട്ടുള്ള ഈ ജനസംഖ്യാ മാനദണ്ഡങ്ങൾ നിർദിഷ്ട പദ്ധതിക്ക് തിരിച്ചടിയാകാതിരിക്കാൻ വിശദമായ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി